scorecardresearch

ദിവസവും ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും? എത്ര അളവ് കഴിക്കാം?

ഉപ്പിന്റെ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ദൈനംദിനം കഴിക്കേണ്ട ഉപ്പിന്റെ അളവ് പാലിക്കേണ്ടത് അത്യാവശ്യമാണ്

ഉപ്പിന്റെ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ദൈനംദിനം കഴിക്കേണ്ട ഉപ്പിന്റെ അളവ് പാലിക്കേണ്ടത് അത്യാവശ്യമാണ്

author-image
Health Desk
New Update
health

Source: Freepik

ഫ്ലൂയിഡ് ബാലൻസ്, പേശികളുടെ പ്രവർത്തനം, നാഡി സിഗ്നലിംഗ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഉപ്പ് ശരീര പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ഉപ്പിന്റെ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ദൈനംദിനം കഴിക്കേണ്ട ഉപ്പിന്റെ അളവ് പാലിക്കേണ്ടത് അത്യാവശ്യമാണ്. 

Advertisment

എത്ര ഉപ്പ് കഴിക്കണം?

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, മുതിർന്നവർ ഒരു ദിവസം 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂ, അതായത് ഏകദേശം 2,000 മില്ലിഗ്രാം സോഡിയത്തിന് തുല്യം. പ്രതിദിനം 1,500–2,300 മില്ലിഗ്രാം സോഡിയം കഴിക്കാനാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. രാകേഷ് ഗുപ്തയുടെ നിർദേശം. ഈ അളവ് പിന്തുടരുന്നത് ഉപ്പിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ഉയർന്ന രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ തടയാൻ സഹായിക്കും.

ഉയർന്ന അളവിൽ ഉപ്പ് കഴിച്ചാലുള്ള പ്രത്യാഘാതങ്ങൾ?

പ്രതിദിനം ശുപാർശ ചെയ്യുന്ന അളവിൽ കൂടുതൽ ഉപ്പ് കഴിച്ചാൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉടനടി അനുഭവപ്പെടുമെന്ന് ഫരീദാബാദിലെ യതാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. ജയന്ത തകുരിയ പറഞ്ഞു.

1. ദാഹം കൂട്ടുന്നു: അമിതമായ ഉപ്പ് ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസിനെ തടസപ്പെടുത്തുന്നു. ഇത് നിർജ്ജലീകരണത്തിന് കാരണമാവുകയും ദാഹം വർധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

Advertisment

2. വാട്ടർ റിറ്റൻഷൻ: വൃക്കകൾ സോഡിയത്തിന്റെ അളവ് ബാലൻസ് ചെയ്യാൻ പ്രവർത്തിക്കുന്നതിലൂടെ ഫ്ലൂയിഡ് റിറ്റൻഷനും വയറു വീർക്കുന്നതിനും കാരണമാകുന്നു. ഈ അധിക ദ്രാവകം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീക്കത്തിന് കാരണമാകും.

3. രക്തസമ്മർദത്തിൽ പെട്ടെന്നുള്ള വർധനവ്: അധിക സോഡിയം ബ്ലഡ്സ്ട്രീമിലെ വെള്ളം വലിച്ചെടുക്കുന്നു. ഇത് രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്നു.

health
Source: Freepik

ദീർഘകാല ആരോഗ്യ അപകടങ്ങൾ എന്തൊക്കെയാണ്?

ദീർഘകാല ഉയർന്ന ഉപ്പ് ഉപഭോഗം ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ഡോ. തകുരിയയും ഗുപ്തയും സമ്മതിച്ചു.

1. ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദം): സ്ഥിരമായി ഉപ്പ് വലിയ അളവിൽ കഴിക്കുന്നത് വിട്ടുമാറാത്ത ഹൈപ്പർടെൻഷനിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള ഒരു പ്രധാന കാരണമാണ്. അമിതമായ ഉപ്പ് ഹൃദയത്തിന് അമിത ജോലി നൽകുമെന്നും ഹൃദയസ്തംഭനം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുമെന്നും ഡോ. ​​രാകേഷ് ഗുപ്ത പറഞ്ഞു.

2. വൃക്കകൾക്ക് തകരാർ: അമിതമായ അളവിൽ ഉപ്പ് കഴിക്കുന്നത് വൃക്കകളുടെ ജോലിഭാരം വർധിപ്പിക്കുന്നു. കാലക്രമേണ, ഇത് വൃക്കരോഗത്തിന് കാരണമാകാം.

3. എല്ലുകളുടെ ആരോഗ്യം: ഉയർന്ന സോഡിയത്തിന്റെ അളവ് മൂത്രത്തിലൂടെ കാൽസ്യം വിസർജനം വർധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് കാൽസ്യം കുറവിന് കാരണമാവുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിപ്പിക്കുകയും ചെയ്യും.

4. ആമാശയ അർബുദ സാധ്യത വർധിപ്പിക്കുന്നു: ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം ആമാശയ പാളിയെ ദോഷകരമായി ബാധിക്കുന്നതിനാൽ ആമാശയ അർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഉപ്പ് അത്യാവശ്യമാണെങ്കിലും, അതിന്റെ ദോഷകരമായ ഫലങ്ങൾ ഒഴിവാക്കാൻ മിതത്വം പ്രധാനമാണ്. അമിതമായി കഴിക്കുന്നത് അസ്വസ്ഥതകൾക്കും ഉയർന്ന രക്തസമ്മർദം മുതൽ വൃക്ക തകരാർ, കാൻസർ സാധ്യത തുടങ്ങി ഗുരുതരമായ ദീർഘകാല ആരോഗ്യ അപകടങ്ങൾക്കും കാരണമാകും. പ്രതിദിനം ആവശ്യമായ സോഡിയത്തിന്റെ അളവ് മനസിലാക്കാൻ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: