scorecardresearch

ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ എന്ത് സംഭവിക്കും?

ഭക്ഷണത്തിനു ശേഷം ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമോ? കൂടുതൽ അറിയാം

ഭക്ഷണത്തിനു ശേഷം ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമോ? കൂടുതൽ അറിയാം

author-image
Health Desk
New Update
Drinking Water After Meal Health Benefits

ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? | ചിത്രം: ഫ്രീപിക്

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന ചില വാദങ്ങൾ സത്യമാണോ? ദഹനാരോഗ്യത്തിന് വെള്ളം കുടിക്കുന്നത് ഗുണകരമാണെങ്കിലും ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ചൂടുവെള്ളം പോഷകങ്ങളുടെ ആഗിരണത്തെയും രക്തചംക്രമണത്തേയും സ്വാധീനിക്കും. ഇത് പഞ്ചസാരയുടെ സംസ്കരണത്തിന് സഹായിക്കും. 

Advertisment

പക്ഷേ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന് സംഭവിക്കുന്ന കുറവിനോളം വരില്ല വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം. ദഹനം മെച്ചപ്പെടുത്തുകയും ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിൻ്റെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുക എന്നതാണ് ചൂടുവെള്ളത്തിൻ്റെ ഗുണം. ഇത് ദഹന വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പോഷകങ്ങളുടെ തകർച്ചയ്ക്കും ആഗിരണത്തിനും സഹായിക്കുമെന്ന് സി കെ ബിർല ഗ്രൂപ്പ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗം കൺസൾട്ടൻ്റ് ഡോ. നരേന്ദ്ര സിഗ്ല പറയുന്നു. 

benefits of the Japanese water therapy
ദഹനാരോഗ്യത്തിന് വെള്ളം കുടിക്കുന്നത് സഹാകരമാണ് | ചിത്രം: ഫ്രീപിക്

ചൂടുവെള്ളം മാത്രം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കില്ല. അത് സാധ്യമാക്കുന്നതിനുള്ള എളുപ്പമാർഗം ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരമുള്ള ജീവിതശൈലി തുടങ്ങിയവയാണ്. ശരീരത്തിൽ അലിഞ്ഞു പോകുന്ന കലോറിയുടെ അളവ് നേരിയ തോതിൽ വർധിപ്പിക്കുന്നതിന് ചില സാധ്യതകളുണ്ട്. എന്നാൽ ഇതും പഞ്ചസാരയുടെ അളവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിവുകളില്ല. 

Advertisment

ഭക്ഷണത്തിൻ്റെ ശരിയായ ദഹനത്തിന് ചൂടുവെള്ളം കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം. ഒപ്പം കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവിലും ശ്രദ്ധ വേണം. ശേഷം ചെറിയ ശാരീരിക വ്യായമങ്ങൾ ചെയ്യുക.  വ്യക്തിഗതമായ സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ധരുടെ അങ്ങിപ്രായം തേടുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Blood Sugar Level Diet Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: