scorecardresearch

വയർ കുറച്ച് സൗന്ദര്യം വീണ്ടെടുക്കണോ? ഈ 9 കാര്യങ്ങൾ ചെയ്യുന്നത് നിർത്തൂ

വയറിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ സ്ത്രീകൾ നിർത്തേണ്ട 9 കാര്യങ്ങളുണ്ട്

വയറിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ സ്ത്രീകൾ നിർത്തേണ്ട 9 കാര്യങ്ങളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

വയർ കുറച്ച് നല്ല വടിവൊത്ത ശരീരം നേടാൻ ഏതു സ്ത്രീയും ആഗ്രഹിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വയറിലെ കൊഴുപ്പ്. വയർ ചാടിക്കിടക്കുന്നത് സ്ത്രീസൗന്ദര്യത്തെ തകർക്കും. അതിനാൽതന്നെ പല സ്ത്രീകളും വയർ കുറച്ച് നല്ല ആകൃതിയിലാക്കാനാണ് ശ്രമിക്കുന്നത്. 

Advertisment

ഫിറ്റ്നസ് പരിശീലകയും ന്യൂട്രീഷ്യനിസ്റ്റുമായ വിമൽ രജ്പുത് ഇൻസ്റ്റാഗ്രാമിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമായ ഒരു വീഡിയോ പങ്കുവച്ചു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സ്ത്രീകൾ ചെയ്യേണ്ടത് എന്താണെന്ന് വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ സ്ത്രീകൾ നിർത്തേണ്ട 9 കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

1. ഭക്ഷണം ഒഴിവാക്കുക, പ്രത്യേകിച്ച് പ്രഭാതഭക്ഷണം. 

2. കാർഡിയോയിൽ മാത്രം ശ്രദ്ധിക്കുന്നു, ജിമ്മിൽ ഒരു വെയ്റ്റ് പോലും ഉയർത്തുന്നില്ല.

Advertisment

3. എത്ര പ്രോട്ടീൻ കഴിക്കുന്നുണ്ടെന്ന് അവർക്ക് ഒരു സൂചനയുമില്ല. ഒരു ദിവസം എത്ര കലോറി കഴിക്കുന്നുണ്ടെന്ന് അവർക്ക് ഒരു പിടിത്തവുമില്ല.

4. ഒന്നോ മൂന്നോ ഗ്ലാസ് വീഞ്ഞ് കുടിക്കുക. ഇത് അവരുടെ ഉറക്കം കെടുത്തുകയും കൊഴുപ്പ് കുറയുന്നത് തടയുകയും ചെയ്യുന്നു.

5. തിങ്കൾ മുതൽ വ്യാഴം വരെ മാത്രമേ ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ, വാരാന്ത്യങ്ങളിൽ അതെല്ലാം മറക്കും.

6. അവരുടെ പ്ലേറ്റിൽ ഒരിക്കലും പഴങ്ങളോ പച്ചക്കറികളോ ഉണ്ടാകില്ല.

7. അവർക്ക് എപ്പോഴും സ്ട്രെസ് ആയിരിക്കും. നോ എന്നു പറയേണ്ട ഇടങ്ങളിലും യെസ് എന്നു പറയും. സമ്മർദം ശരിയായി കൈകാര്യം ചെയ്യുന്നില്ല.

8. രാത്രിയിൽ 7 മണിക്കൂറിൽ താഴെ മാത്രമേ ഉറങ്ങുന്നുള്ളൂ.

9. ഉദാസീനമായ ജീവിതം നയിക്കുന്നതിനാൽ ദിവസവും 5000 ചുവടുകളിൽ താഴെ മാത്രമേ നടക്കുന്നുള്ളൂ.

സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നിർത്തണമെന്ന് വിമൽ ഉപദേശിച്ചു. സ്ത്രീകൾ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുകയും പ്രതിദിനം കുറഞ്ഞത് 100 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: