scorecardresearch

സാറ അലി ഖാനെപ്പോലെ വടിവൊത്ത ശരീരം വേണോ? ഈ രീതിയിൽ ഭക്ഷണം കഴിക്കൂ

Weight Loss: എന്ത് കഴിക്കണമെന്നും എപ്പോൾ കഴിക്കണമെന്നും അറിയാമെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാണ്

Weight Loss: എന്ത് കഴിക്കണമെന്നും എപ്പോൾ കഴിക്കണമെന്നും അറിയാമെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാണ്

author-image
Health Desk
New Update
health

Weight Loss: സാറ അലി ഖാൻ

Weight Loss: ശരീര ഭാരം കുറച്ച് ബോളിവുഡിനെ ഞെട്ടിച്ച നടിയാണ് സാറ അലി ഖാൻ. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രചോദനം കൂടിയാണ് സാറ. മധുരവും പാലുൽപ്പന്നങ്ങളും കാർബോഹൈഡ്രേറ്റും പൂർണമായും ഒഴിവാക്കിയ ഡയറ്റാണ് താൻ പിന്തുടർന്നതെന്ന് 29 കാരിയായ സാറ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ സാറയുടെ ഈ ഡയറ്റ് സഹായിക്കുമോ?. അതെ, എന്നാണ് ഡയറ്റീഷ്യൻ സുമിത് ശർമ്മ പറഞ്ഞിരിക്കുന്നത്. 

Advertisment

എന്ത് കഴിക്കണമെന്നും എപ്പോൾ കഴിക്കണമെന്നും അറിയാമെങ്കിൽ ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാണ്. പാൽ, പഞ്ചസാര, ശുദ്ധീകരിച്ച മാവ്, ഗോതമ്പ് തുടങ്ങിയ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഈ ഡയറ്റ് പിന്തുടർന്നാൽ വെറും രണ്ട് മാസത്തിനുള്ളിൽ സാറ അലി ഖാനെ പോലെ ഫിറ്റ്നസ് നേടാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡയറ്റും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

പ്രഭാത ഭക്ഷണം

മുളപ്പിച്ച പയർവർഗങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. ഇവയിലെ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാൻ ആവശ്യമായ പോഷകങ്ങൾ നൽകുന്നു.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണത്തിന് ദാലും ചോറും കഴിക്കുക. ഇത് ദഹനത്തെയും സംതൃപ്തിയെയും പിന്തുണയ്ക്കുന്ന ഒരു ക്ലാസിക്, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ്.

അത്താഴം

Advertisment

രാത്രിയിൽ വയറിന് ദഹിക്കാൻ എളുപ്പമുള്ളതും എന്നാൽ തൃപ്തികരവുമായ ലഘുഭക്ഷണം കഴിക്കുക. മില്ലറ്റ് റൊട്ടിക്കൊപ്പം പച്ചക്കറികൾ ചേർത്തുള്ള വിഭവം കഴിക്കുക.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു പാത്രം സാലഡ് കഴിക്കാൻ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത് ദഹനത്തെ സഹായിക്കുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു, ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ചേർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sara Ali Khan Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: