/indian-express-malayalam/media/media_files/2025/04/08/JhWaqyr6mCJEoCPuhbP3.jpg)
Source: Freepik
Diabetes Diet: പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം, പ്രത്യേകിച്ച് അത്താഴം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വൈകുന്നേരവും രാത്രിയിലും കഴിക്കുന്ന ഭക്ഷണം രാത്രിയിലും പിറ്റേന്ന് രാവിലെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതോ പഞ്ചസാര കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വർധനവിന് കാരണമാകും. പ്രമേഹം നിയന്ത്രിക്കാൻ രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പ്രമേഹരോഗികൾ അത്താഴ സമയത്ത് ഒഴിവാക്കേണ്ട തെറ്റുകളെക്കുറിച്ച് അറിയാം.
1. അത്താഴം ഒഴിവാക്കുക
അത്താഴം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാനുള്ള ഒരു മാർഗമായി തോന്നിയേക്കാം. എന്നാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര വളരെ കുറയാൻ (ഹൈപ്പോഗ്ലൈസീമിയ) കാരണമാകാം.
2. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുക
രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സമ്മർദത്തിലാക്കുകയും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.
3. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ധാരാളം കഴിക്കുക
അത്താഴത്തിന് വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, അല്ലെങ്കിൽ പാസ്ത എന്നിവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കും. ഇവയ്ക്കു പകരം, ക്വിനോവ, ബ്രൗൺ റൈസ് അല്ലെങ്കിൽ തിന പോലുള്ള ധാന്യങ്ങൾ കഴിക്കുക.
4. പഞ്ചസാര അടങ്ങിയ പാനീയങ്ങളോ മധുരപലഹാരങ്ങളോ കഴിക്കുക
അത്താഴത്തിന് ശേഷം സോഡ, മധുരമുള്ള ജ്യൂസുകൾ, അല്ലെങ്കിൽ കേക്ക് പോലുള്ള മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരുന്നതിന് കാരണമാകും.
5. പ്രോട്ടീൻ അല്ലെങ്കിൽ നാരുകൾ വളരെ കുറവ്
പ്രോട്ടീൻ അല്ലെങ്കിൽ നാരുകൾ കുറവുള്ള ഭക്ഷണങ്ങൾ വളരെ വേഗത്തിൽ ദഹിക്കുന്നതിനാൽ ഗ്ലൂക്കോസ് അളവ് വേഗത്തിൽ വർധിക്കുന്നു. എല്ലാ അത്താഴത്തിലും നല്ല പ്രോട്ടീൻ സ്രോതസ്സുകളും (ടോഫു, പയർ, ഗ്രിൽ ചെയ്ത മത്സ്യം പോലുള്ളവ) നാരുകളും (ഇലക്കറികൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ പോലുള്ളവ) ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.
6. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുക
രാത്രിയിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാൽ, വളരെ വൈകി അത്താഴം കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനത്തെയും ദഹനത്തെയും തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
7. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശ്രദ്ധിക്കുന്നില്ല
പ്രമേഹരോഗികൾ അവരുടെ കാർബോഹൈഡ്രേറ്റ് കഴിക്കുന്ന അളവ് നിരീക്ഷിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇത് അവഗണിക്കുന്നത് കാർബോഹൈഡ്രേറ്റ് ഓവർലോഡിനും ഗ്ലൂക്കോസ് അളവ് ക്രമരഹിതമാകുന്നതിനും കാരണമാകും.
8. വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കൻ, ക്രീമി സോസുകൾ, അല്ലെങ്കിൽ ചീസി വിഭവങ്ങൾ എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ റെസിസ്റ്റൻസ് വഷളാക്കുകയും ചെയ്യും. ഗ്രിൽ ചെയ്തതോ, ആവിയിൽ വേവിച്ചതോ, ബേക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
9. വെള്ളം കുടിക്കാതിരിക്കുക
നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഭക്ഷണത്തോടൊപ്പമോ ശേഷമോ വെള്ളം കുടിക്കുന്നില്ലെങ്കിൽ ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- വേനൽക്കാലത്ത് ഒഴിവാക്കേണ്ട 3 ഭക്ഷണങ്ങൾ ഇവയാണ്; പകരം എന്ത് കഴിക്കാം?
- ഉറക്കം ഉണർന്നയുടൻ 1 ലിറ്റർ വെള്ളം കുടിക്കും, മധുരക്കിഴങ്ങ് ഏറെ ഇഷ്ടം; രാശ്മിക മന്ദാനയുടെ ഡയറ്റ് രഹസ്യം
- ജോലിക്ക് പോകുന്നതിനു മുൻപായി ഭാര്യയെ ചുംബിക്കൂ; 4 വർഷം കൂടുതൽ ജീവിക്കും
- രണ്ടര വർഷം കൊണ്ട് 75 കിലോ കുറച്ചു, അമ്പരപ്പിച്ച് യുവാവിന്റെ മാറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.