/indian-express-malayalam/media/media_files/2025/03/14/bZeXzQSPxHpnB93AX1y1.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ചെയ്തു തുടങ്ങേണ്ട 10 കാര്യങ്ങളെക്കുറിച്ച് വെയ്റ്റ് ലോസ് കോച്ച് കീർത്തി താക്കൂർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്ന യാത്രയിൽ എല്ലാവരും ഈ 10 കാര്യങ്ങൾ ചെയ്യണമെന്ന് അവർ നിർദേശിച്ചു.
വയറിലെ കൊഴുപ്പ് പെട്ടെന്ന് കൊഴുപ്പ് കുറയ്ക്കാൻ കഴിയില്ല, പക്ഷേ ആരോഗ്യകരവും സുസ്ഥിരവുമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ നോക്കാം.
1. കലോറി കുറവ്: ദിവസവും കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി കത്തിക്കുക. കലോറി കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ഇതിനു കഴിയും.
2. ഭക്ഷണങ്ങളുടെ പട്ടിക: ലീൻ പ്രോട്ടീനുകൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശരീരഭാരം കുറയ്ക്കുമ്പോൾ, സംസ്കരിച്ചതും അൾട്രാ-പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.
3. പ്രോട്ടീൻ വർധിപ്പിക്കുക: വിശപ്പ് നിയന്ത്രിക്കുകയും പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക.
4. കാർഡിയോ ദിനചര്യ: ആഴ്ചയിൽ 1-2 തവണ 30-60 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യുക.
5. സ്ട്രെങ്ത് ട്രെയിനിങ്: കൊഴുപ്പ് കത്തിക്കാൻ ആഴ്ചയിൽ 2-3 തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക.
6. ഉറക്കത്തിന് പ്രാധാന്യം നൽകുക: എല്ലാ ദിവസവും 7-9 മണിക്കൂർ ഉറങ്ങുക.
7. സ്ട്രെസ് കുറയ്ക്കുക: ധ്യാനം ഉൾപ്പെടെയുള്ള സ്ട്രെസ് നിയന്ത്രണ വിദ്യകൾ ഉപയോഗിച്ച് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക.
8. ജലാംശം: വെള്ളം നിങ്ങളുടെ മെറ്റബോളിസത്തിന്റെ ഉത്തമ സുഹൃത്താണ്.
9. മദ്യത്തെക്കുറിച്ചുള്ള അവബോധം: ശൂന്യമായ കലോറികൾ കുറയ്ക്കുക.
10. പുരോഗതി ട്രാക്ക് ചെയ്യുക: ശരീര ഭാരം കുറയുന്നുണ്ടോയെന്ന് ട്രാക്ക് ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.