/indian-express-malayalam/media/media_files/2025/03/13/50i2ORGsRyRdDR2Sazih.jpg)
Source: Freepik
നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് പാവയ്ക്ക. എന്നാൽ, അവയുടെ ഇലകൾക്കും പോഷകഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞ പാവയ്ക്ക ഇലകൾ നൂറ്റാണ്ടുകളായി വിവിധ ഔഷധങ്ങളിൽ ഉപയോഗിച്ചുവരുന്നു.
പാവയ്ക്ക ഇലകൾ വിറ്റാമിൻ എ, സി, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ഈ ഇലകൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യുന്നു.
- ഉയർന്ന നാരുകളുടെ അളവ് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
- വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധയെ ചെറുക്കാനുള്ള കഴിവ് വർധിപ്പിക്കുകയും ചെയ്യുന്നു.
- ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
- കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലായതിനാൽ സംതൃപ്തി വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു
പാവയ്ക്ക ഇകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
പ്രമേഹം അല്ലെങ്കിൽ വൃക്ക പ്രശ്നങ്ങൾ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾക്ക്, പാവയ്ക്ക ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു മുൻപ് നിരവധി മുൻകരുതലുകൾ അത്യാവശ്യമാണ്. പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് കുറയാൻ (ഹൈപ്പോഗ്ലൈസീമിയ) സാധ്യതയുണ്ട്. അതിനാൽ, പ്രമേഹമുള്ളവർ പുതുതായി എന്തെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.
വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികൾ വളരെ കുറച്ച് അളവിൽ മാത്രമേ കഴിക്കാവൂ. കാരണം അമിതമായ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കിയേക്കാം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പാവയ്ക്ക ഇലകൾ കഴിക്കുന്നത് ഒഴിവാക്കണം. അലർജിയുള്ളവരും ഈ ഇല കഴിക്കുന്നത് ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us