scorecardresearch

വ്യായാമം ചെയ്യാൻ മടിയുണ്ടോ? എങ്കിൽ ശരീരഭാരം കുറയ്ക്കാൻ വെറും 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

തിരക്കു മൂലമോ അലസതയുള്ളതു കൊണ്ടോ വ്യായാമം ചെയ്യാൻ പറ്റാതെ പോകാറുണ്ടോ? എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത്തരക്കാർ എന്തു ചെയ്യണം? കൂടുതൽ അറിയാം

തിരക്കു മൂലമോ അലസതയുള്ളതു കൊണ്ടോ വ്യായാമം ചെയ്യാൻ പറ്റാതെ പോകാറുണ്ടോ? എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത്തരക്കാർ എന്തു ചെയ്യണം? കൂടുതൽ അറിയാം

author-image
Health Desk
New Update
Tips To Reduce Body Weight Without Exercise

ശരീരഭാര നിയന്ത്രണം | ചിത്രം: ഫ്രീപിക്

പ്രായം കൂടുംതോറും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കും. എന്നാൽ ആ മാറ്റങ്ങൾ ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്. അതിൽ പ്രധാനം ശരീരഭാരമാണ്. അമിതമായ ശരീരഭാരം ദൈനംദിന ജീവിതത്തിൽ ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചേക്കും. ശരീരഭാരം കുറച്ച് വടിവൊത്ത ആരോഗ്യമുള്ള ശരീരം നേടാൻ എന്താണ് എളുപ്പ വിദ്യ എന്ന് അന്വേഷിക്കുന്നവരാണ് അധികവും. ജിവിത തിരക്കുമൂലം വ്യായാമത്തിനും സമയം കിട്ടുന്നില്ലെങ്കിൽ പിന്നെ എങ്ങനെ ഭാര നിയന്ത്രണം സാധ്യമാകും? 

Advertisment

ഉദാസീനമായ ജീവിതശൈലിയും, മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും ജങ്ക് ഫുഡും ഒക്കെ ശരീര ഭാരം കൂടാൻ ഇടയാക്കുന്നുണ്ട്. വ്യായാമം ഇല്ലാതെയും ഈ ശരീര ഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചൽ അഭിപ്രായപ്പെട്ടത്. അതിനായി ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളെ കുറിച്ച് അവർ വ്യക്തമാക്കുന്നു.

സമീകൃതാഹാരശീലം

വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ, സമീകൃതാഹാരമാണ് കഴിക്കാൻ ശ്രദ്ധിക്കാം. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ദിവസവും ഭക്ഷണീലത്തിൽ ഉൾപ്പെടുത്താം. കൂടാതെ പ്രോട്ടീന് പ്രാധന്യം കൊടുക്കുക. വയർ നിറഞ്ഞ് സംതൃപ്തി നൽകാൻ ഇത് സഹായകരമാണ്.  

ഭക്ഷണത്തിൻ്റെ അളവ്

ഒരുപാട് ഭക്ഷണം കഴിച്ചിട്ട് വ്യായാമം ചെയ്ത് ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ നടക്കില്ല. പകരം കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കാം. പാത്രത്തിൻ്റെ വലിപ്പം ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ചെറിയ പാത്രങ്ങൾ ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ അമിത കലോറി ഉപഭോഗം കുറയ്ക്കാം.

ധാരാളം വെള്ളം കുടിക്കാം

Advertisment

വ്യയാമം ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടുണ്ട്. നിർജലീകരണം ഉണ്ടായാൽ അത് വിശപ്പും ദാഹവും തിരിച്ചറിയാന ബുദ്ധിമുട്ടുണ്ടാക്കും. ഇതിലൂടെ ആവശ്യത്തിൽ കൂടുതൽ കലോറി ശരീരത്തിലെത്തും.

സമ്മർദ്ദം കുറയ്ക്കാം

ശരീരത്തിൻ്റെ മാത്രമല്ല മാനസികമായ ആരോഗ്യവും ശരീരഭാരത്തിൽ പ്രധാനമാണ്. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കും. ഇത് വിശപ്പിൻ്റെ ഹോർമോണുകളെ ഉത്തേജിപ്പിക്കും. അമിതമായ ഭക്ഷണം കഴിക്കുന്നതിലേയ്ക്കാണ് ഇത് വഴിവെയ്ക്കുന്നത്. 

ഇക്കാര്യം ശ്രദ്ധിക്കാം

ദൈനംദിന ജീവിത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം കഠിനമല്ലാത്ത നടത്തം പോലെയുല്ള വ്യായാമങ്ങളും സമയം കിട്ടുമ്പോൾ ചെയ്യാം. ഇത് ഭാര നിയന്ത്രണം സുഗമമാക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:

Diet Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: