/indian-express-malayalam/media/media_files/2025/03/22/dLo4Ac7tCirfx0CrxYh3.jpg)
ശരീര ഭാരം കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട പാനീയങ്ങൾ | ചിത്രം: ഫ്രീപിക്
വ്യായാമവും, യോഗയും മാത്രം പോര, ശരീരഭാരം കുറയ്ക്കാൻ ജീവിത രീതിയിൽ തന്നെ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. അതിൽ തന്നെ പ്രധാനം ഭക്ഷണക്രമമാണ്. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം എന്നതാണ് പ്രധാനം. എന്ത് കഴിക്കണം എന്നതു പോലെ എന്തൊക്കെ ഒഴിവാക്കണമെന്നു കൂടി ശ്രദ്ധിക്കണം. കലോറി കുറവുള്ള ഭക്ഷണങ്ങൾ ശീലമാക്കാം. ഒപ്പം ചില പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ജ്യൂസ്
പഴങ്ങൾ അരച്ചെടുത്താണ് ജ്യൂസ് തയ്യാറാക്കുന്നത്. അതിൽ അമിതമായ കലോറിയും പഞ്ചസാരയും ചേർന്നിട്ടുണ്ടാകാം. അതിനാൽ പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് ജ്യൂസിനേക്കാളും ഉചിതം.
കാർബണേറ്റഡ് പാനീയങ്ങൾ
ഇത്തരം ഡ്രിങ്കിസലും പഞ്ചസാരയുടെ അളവ് അമിതമായിരിക്കും. ഇതിൽ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ഒന്നും ഉണ്ടാവില്ല. സോഡകളുടെ അമിതമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
ആൽക്കഹോൾ അല്ലെങ്കിൽ മദ്യം
മദ്യത്തിൽ ശരീരാരോഗ്യത്തിന് ആവശ്യമായ ഒന്നും തന്നെ ഉണ്ടാവില്ല. മാത്രമല്ല കലോറിയുടെ അളവും കൂടുതലായിരിക്കും.
എനർജി ഡ്രിങ്ക്
ഉയർന്ന അളവിൽ കഫീനും മറ്റ് ഉത്തേജക ഘടകങ്ങളും ഉള്ളതിനാൽ ഇവ ഹൃദയമിടിപ്പ് രക്തസമ്മർദ്ദം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കും. കലോറിയുടെ അളവും ഇവയിൽ അമിതമായിരിക്കും.
സ്മൂത്തി
സ്മൂത്തി ആരോഗ്യത്തിന് നല്ലതാണെങ്കിൽ അതിലെ ചേരുവകൾ അനുസരിച്ച് ഗുണനിലവാരം വ്യത്യാസപ്പെടും. പഞ്ചസാരയും മറ്റ് ക്രീമുകളും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കുന്നതാണ് ഉചിതം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- അനന്യ പാണ്ഡ്യയുടെ ആരോഗ്യ രഹസ്യം ജീരക വെള്ളം; അറിയാം ഗുണങ്ങൾ
- പ്രായം 40 ലാണോ? ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? 9 ടിപ്സുകൾ
- എത്ര ശ്രമിച്ചിട്ടും വണ്ണം കുറയാത്തതിന്റെ 4 കാരണങ്ങൾ
- ശരീരഭാരം കുറയ്ക്കും, ചർമ്മം തിളങ്ങും; ജീരകം കുതിർത്ത വെള്ളം കുടിക്കാം
- Weight Loss Tips: ജിമ്മിൽ പോയിട്ടേ ഇല്ല, യുവതി 30 കിലോ കുറയ്ക്കാൻ കഴിച്ചത് ഈ ഭക്ഷണങ്ങൾ
- 1 വർഷം കൊണ്ട് 89 കിലോയിൽ നിന്ന് 57 കിലോയിലേക്ക്; ഞെട്ടിച്ച് ഭൂമി പട്നേക്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us