/indian-express-malayalam/media/media_files/2025/03/20/FBVly9nqj3P7xagQrpWb.jpg)
ഉദിത അഗർവാൾ
Weight Loss Tips: ജിമ്മിൽ പോകാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. എന്നാൽ, ഉദിത അഗർവാൾ എന്ന യുവതി ജിമ്മിൽ പോകാതെ 8 മാസം കൊണ്ട് കുറച്ചത് 30 കിലോയാണ്.
"ഓരോരുത്തരുടെയും ശരീരപ്രകൃതം വ്യത്യസ്തമാണ്. ചിലർക്ക് തുടക്കത്തിൽതന്നെ വേഗത്തിൽ ശരീരഭാരം കുറയാം, ചിലർക്ക് പെട്ടെന്ന് ഭാരം കുറയണമെന്നില്ല, അതിനാൽ ക്ഷമയോടെ കാത്തിരിക്കുക. ദിവസവും ഭാരം പരിശോധിക്കുന്നത് ഒഴിവാക്കുക," ഉദിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ശരീര ഭാരം കുറയ്ക്കാൻ താൻ കഴിച്ച ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ വിശദീകരിച്ചിട്ടുണ്ട്.
- കോളിഫ്ലവർ
- ആപ്പിൾ
- മധുരക്കിഴങ്ങ്
- ബട്ടർമിൽക്ക്
- ടോഫു
- നട്സ്
- ഡാർക്ക് ചോക്ലേറ്റ്
- വയർവർഗങ്ങൾ
- തണ്ണിമത്തൻ
- പപ്പായ
- തേങ്ങാവെള്ളം
- വറുത്ത കടല
- ചോളം
ഈ ഡയറ്റിനൊപ്പം ചെറിയ അളവിൽ താൻ ചോറ് കഴിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. ഒരു മാസത്തിനുള്ളിൽതന്നെ ഫലം കണ്ടു തുടങ്ങി. ആദ്യം മുഖത്തെ കൊഴുപ്പാണ് കുറഞ്ഞതെന്ന് അവർ പറഞ്ഞു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, 10,000 ചുവടുകളെങ്കിലും നടക്കുക, ഡീറ്റോക്സ് ജ്യൂസുകൾ കുടിക്കുക, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയവയും ശരീരം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us