scorecardresearch

അനന്യ പാണ്ഡ്യയുടെ ആരോഗ്യ രഹസ്യം ജീരക വെള്ളം; അറിയാം ഗുണങ്ങൾ

എല്ലാ ദിവസവും രാവിലെ ജീരക വെള്ളം കുടിച്ചാണ് താൻ ദിവസം തുടങ്ങുന്നതെന്നാണ് നടി പറഞ്ഞത്

എല്ലാ ദിവസവും രാവിലെ ജീരക വെള്ളം കുടിച്ചാണ് താൻ ദിവസം തുടങ്ങുന്നതെന്നാണ് നടി പറഞ്ഞത്

author-image
Health Desk
New Update
Ananya Panday

അനന്യ പാണ്ഡ്യ

ബോളിവുഡ് നടി അനന്യ പാണ്ഡ്യ ആരോഗ്യം നിലനിർത്തുന്നതിനുള്ള തന്റെ രഹസ്യമായി ഒരിക്കൽ പറഞ്ഞത് ഒരു ആയുർവേദ പാനീയമാണ്. എല്ലാ ദിവസവും രാവിലെ ജീരക വെള്ളം കുടിച്ചാണ് താൻ ദിവസം തുടങ്ങുന്നതെന്നാണ് നടി പറഞ്ഞത്. 

Advertisment

വയറുവേദന, ഗ്യാസ് എന്നിവ ഒഴിവാക്കാൻ ജീരക വെള്ളം സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇഷ ലാൽ പറഞ്ഞു. ചൂടുവെള്ളത്തിൽ കുതിർക്കുമ്പോൾ, ജീരകം തൈമോൾ പോലുള്ളവ പുറത്തുവിടുന്നു. ഇവ ക്ലെൻസറായി പ്രവർത്തിക്കുകയും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും കുടലിനെയും കരളിനെയും വരും ദിവസത്തേക്ക് തയ്യാറാക്കുകയും ചെയ്യുന്നു. ഇതിലെ പ്രകൃതിദത്ത എണ്ണകളും ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

ജീരക വെള്ളം രണ്ടാഴ്ചത്തേക്ക് കുടിച്ചാൽ എന്ത് സംഭവിക്കും?

ദഹനം വർധിപ്പിക്കുന്നു: വയറു വീർക്കൽ, മന്ദഗതിയിലുള്ള മെറ്റബോളിസം അല്ലെങ്കിൽ ക്രമരഹിതമായ മലവിസർജ്ജനം എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ജീരക വെള്ളം ഗുണം ചെയ്യും.

വിഷാംശം നീക്കം ചെയ്യാൻ കരളിനെ സഹായിക്കുന്നു: കരൾ എൻസൈമുകളെ സജീവമാക്കുന്ന സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. കാലക്രമേണ, ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യും.

Advertisment

വയറു വീർക്കൽ കുറയ്ക്കുന്നു: ജീരകത്തിന്റെ കാർമിനേറ്റീവ് ഗുണങ്ങൾ അടിഞ്ഞുകൂടിയ വാതകം പുറത്തുവിടാൻ സഹായിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പലർക്കും വയർ പരന്നതും ഭാരം കുറഞ്ഞതുമായ തോന്നൽ അനുഭവപ്പെടും.

ഊർജം നൽകുന്നു: ജീരക വെള്ളം ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: