/indian-express-malayalam/media/media_files/2025/03/21/Wo3MAtnw2RnsSmgk8Kwt.jpeg)
Source: Freepik
ശരീരത്തിന് ഉന്മേഷം പകരുക മാത്രമല്ല, പ്രകൃതിദത്ത ഔഷധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പാനീയമാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക ജ്യൂസ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിലേക്ക്, ഒരു നുള്ള് കുരുമുളക് പൊടി ചേർത്താൽ ഗുണങ്ങൾ കൂടും. പ്രതിരോധശേഷി വർധിപ്പിക്കുന്നു, ശരീരത്തെ വിഷവിമുക്തമാക്കുന്നു, കൂടാതെ ഹോർമോണുകളെ ബാലൻസ് ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുരുമുളക് ചേർത്ത് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ നോക്കാം.
തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കുന്നു
തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കാനും, ശ്രദ്ധ, ഓർമ്മശക്തി, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നെല്ലിക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിലൂടെയും, തലച്ചോറിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും കുരുമുളക് ഈ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ പാനീയം ദിവസം മുഴുവൻ ഉണർവും ഉന്മേഷവും നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു.
ഹോർമോണുകളെ ബാലൻസ് ചെയ്യുന്നു
തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കാനും മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ഹോർമോൺ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകങ്ങളുടെ ആഗിരണം കുരുമുളക് വർധിപ്പിക്കുന്നു. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
പല്ലുകളെ ശക്തിപ്പെടുത്തുകയും വായിലെ അണുബാധ തടയുകയും ചെയ്യുന്നു
ഈ പാനീയം ആന്തരിക ആരോഗ്യത്തിന് മാത്രമല്ല, വായുടെ ശുചിത്വത്തിനും ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്നു, മോണയിലെ അണുബാധ തടയുന്നു. പല്ലുവേദന തടയുന്നതിനുള്ള പ്രകൃതിദത്ത വേദനസംഹാരിയായി കുരുമുളക് പ്രവർത്തിക്കുന്നു.
ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുന്നു
ക്ഷീണം തോന്നുകയോ വിളർച്ച ബാധിക്കുകയോ ചെയ്താൽ, ഈ പാനീയം സഹായിക്കും. നെല്ലിക്ക ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാൻ അത്യാവശ്യമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനവും തകർച്ചയും മെച്ചപ്പെടുത്തുന്നതിലൂടെ കുരുമുളക് ഈ പ്രക്രിയയെ മെച്ചപ്പെടുത്തുന്നു, ഇതിലൂടെ ശരീരത്തിന് ഇരുമ്പ് കാര്യക്ഷമമായി ഉപയോഗിക്കാൻ എളുപ്പമാക്കുന്നു. ഇത് ഊർജം നൽകുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും കാരണമാകുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.