scorecardresearch

ദിവസം ഒരു നാരങ്ങ ആവശ്യമുണ്ട്; ശരീരം കാണിക്കുന്ന ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ഇനി പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ശരീരത്തിന് ദിവസേന ഒരു ഡോസ് നാരങ്ങ ആവശ്യമുണ്ടെന്ന് തിരിച്ചറിയുക

ഇനി പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ശരീരത്തിന് ദിവസേന ഒരു ഡോസ് നാരങ്ങ ആവശ്യമുണ്ടെന്ന് തിരിച്ചറിയുക

author-image
Health Desk
New Update
health

Source: Freepik

ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഒരു നാരങ്ങ ഉൾപ്പെടുത്തുന്നത് നിറയെ ആരോഗ്യ ഗുണങ്ങൾ നൽകും. സിട്രിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ സവിശേഷതകളും അതിൽ അടങ്ങിയിട്ടുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ശരീരത്തിന് ദിവസേന ഒരു ഡോസ് നാരങ്ങ ആവശ്യമുണ്ടെന്ന് തിരിച്ചറിയുക.

ഇടയ്ക്കിടെ അസുഖം വരിക

Advertisment

രോഗപ്രതിരോധശേഷിക്ക് ആവശ്യമായ പോഷകമായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജലദോഷം പിടിപെടുകയോ ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താൽ, ദിവസവും ഒരു നാരങ്ങ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.

ദഹനപ്രശ്നങ്ങൾ

പിത്തരസം ഉൽപാദനം ഉത്തേജിപ്പിക്കാനും, സുഗമമായ ദഹനം പ്രോത്സാഹിപ്പിക്കാനും നാരങ്ങ സഹായിക്കും. നാരങ്ങയിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് ഭക്ഷണം തകർക്കാൻ സഹായിക്കുന്നു. പതിവായി നാരങ്ങ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ലക്സ്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ ലഘൂകരിക്കും.

എപ്പോഴും ക്ഷീണവും ഊർജ കുറവും

നാരങ്ങ ഒരു പ്രകൃതിദത്ത ഊർജ സ്രോതസാണ്. ഇതിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, നാരങ്ങയിലെ സിട്രിക് ആസിഡ് ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദിവസം മുഴുവൻ ഊർജസ്വലമായി നിലനിർത്തുന്നു.

എപ്പോഴും നിർജലീകരണം അനുഭവപ്പെടുക

Advertisment

പലപ്പോഴും നിർജ്ജലീകരണം സംഭവിക്കുന്നുണ്ടെങ്കിൽ, നാരങ്ങ ഒരു മികച്ച ജലാംശം നൽകുന്ന ഘടകമാണ്. ഈ സിട്രസ് പഴം ശരീരത്തിന്റെ പിഎച്ച് ലെവൽ സന്തുലിതമാക്കാനും ജലം ആഗിരണം ചെയ്യാനും സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. 

സന്ധികളിൽ വേദന

നാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ സന്ധികളിലെ വീക്കം കുറയ്ക്കും, ഇത് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ ഉള്ളവർക്ക് ഗുണം ചെയ്യും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: