/indian-express-malayalam/media/media_files/2025/03/21/tcKLEB0XKufqlQBIKAp8.jpeg)
Source: Freepik
മുട്ട കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പ്രചാരണം തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുട്ട കഴിക്കരുത്, കൊളസ്ട്രോൾ കൂടുമെന്ന് ഒരിക്കലെങ്കിലും നിങ്ങളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. എന്നാൽ, മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടില്ലെന്ന് പറയുകയാണ് എൻഡോക്രൈനോളജിസ്റ്റായ ഡോ. ദീപ് ദത്ത.
താൻ ഒരു ദിവസം 4 മുട്ടകൾ കഴിക്കുമെന്നും, അതായത് ആഴ്ചയിൽ 28 മുട്ടകൾ കഴിക്കാറുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുട്ട കഴിക്കുമ്പോൾ കൊളസ്ട്രോൾ കൂടുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. അവ പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ്. കഴിഞ്ഞ 1.5 വർഷമായി പ്രതിദിനം താൻ 4 മുട്ടകൾ കഴിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുട്ടയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 186 മില്ലിഗ്രാം. എന്നാൽ, ഈ കൊളസ്ട്രോൾ മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ല. 70% ആളുകളിലും മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നില്ലെന്ന് കാണിക്കുന്നു. ബാക്കിയുള്ള 30% പേരിൽ, ചെറിയ വർധനവ് ഉണ്ടായേക്കാം, പക്ഷേ അത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.
മുട്ടകൾ യഥാർത്ഥത്തിൽ എച്ച്ഡിഎൽ, അതായത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. ഉയർന്ന കൊളസ്ട്രോളിന് കാരക്കാർ സംസ്കരിച്ച ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റുകൾ, അമിതമായ പഞ്ചസാര എന്നിവയാണ്. മുട്ട പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളല്ല.
It is a myth that cholesterol goes up on eating eggs! They are the cheapest & best source of proteins
— Dr. Deep Dutta (@deepduttaendo) March 20, 2025
Impact of eating 4 eggs per day over last 1.5 years on lipid profile (an experiment of thyself)
1) No impact of cholesterol & triglycerides!
2) Significant increase in good… pic.twitter.com/puevvTfDxi
ഒരു ദിവസം എത്ര മുട്ട കഴിക്കാം
ദിവസവും 1-3 മുട്ടകൾ കഴിക്കുന്നത് തികച്ചും സുരക്ഷിതമാണെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു. ചിലർക്ക് ഒരു ദിവസം 6 മുട്ടകൾ കഴിക്കുന്നതുപോലും യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരത്തോടൊപ്പം മുട്ടകൾ ഉൾപ്പെടുത്തുക എന്നതാണ് പ്രധാന കാര്യം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ദിവസം ഒരു നാരങ്ങ ആവശ്യമുണ്ട്; ശരീരം കാണിക്കുന്ന ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
- ജിമ്മിൽ പോയിട്ടേ ഇല്ല, യുവതി 30 കിലോ കുറയ്ക്കാൻ കഴിച്ചത് ഈ ഭക്ഷണങ്ങൾ
- വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും നിസാരമായി കാണരുത്; കാരണം ഈ വിറ്റാമിന്റെ കുറവാകാം
- പ്രമേഹം നിയന്ത്രിക്കാൻ വെള്ളം കുടിച്ചാൽ മാത്രം പോരാ, ഇവയും പരീക്ഷിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.