/indian-express-malayalam/media/media_files/2025/03/24/Xt5xT6fljScqaFsHl8zj.jpg)
അമുറയുടെ മാന്ത്രിക ടീമിനെ പരിചയപ്പെടുത്തിയതിന് നടി വിദ്യാ ബാലന് നന്ദി
വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ജ്യോതിക ഇപ്പോൾ ബോളിവുഡിലാണ് ഏറെ സജീവമായിട്ടുള്ളത്. ജ്യോതിക പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ച 'ഡബ്ബാ കാർട്ടൽ' വെബ് സീരീസ് ഏറെ പ്രശംസ നേടിയിട്ടുണ്ട്. മടങ്ങിവരവിൽ ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട് താരം. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് തുടക്കമിട്ടപ്പോൾ പോഷകാഹാര വിദഗ്ധരുടെയും ഫിറ്റ്നസ് വിദഗ്ധരുടെയും ടീമിനെ തനിക്ക് പരിചയപ്പെടുത്തിയതിന് നടി വിദ്യ ബാലനോടാണ് ജ്യോതിക നന്ദി പറയുന്നത്.
വിദ്യയെപ്പോലെ ഭക്ഷണക്രമത്തിലും ഫിറ്റ്നസിലും മാറ്റം വരുത്തി വെറും 3 മാസത്തിനുള്ളിൽ 9 കിലോ ഭാരം കുറച്ചതായി ജ്യോതിക വെളിപ്പെടുത്തി. ചെന്നൈ ആസ്ഥാനമായുള്ള ന്യൂട്രീഷണൽ ഗ്രൂപ്പായ അമുറ ഹെൽത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്.
“അമുറയുടെ മാന്ത്രിക ടീമിനെ പരിചയപ്പെടുത്തിയതിന് നടി വിദ്യാ ബാലന് നന്ദി. ശരീര ഭാരം നിയന്ത്രിക്കൽ എനിക്ക് എപ്പോഴും ഒരു പോരാട്ടമായിരുന്നു; കഠിനമായ വ്യായാമങ്ങൾ, കർശനമായ ഭക്ഷണക്രമം, ഇടവിട്ടുള്ള ഉപവാസം എന്നിവ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചില്ല. ഒടുവിൽ അമുറയുടെ അടുത്ത് എത്തിയപ്പോൾ അത് സംഭവിച്ചു. എന്റെ വയർ, ദഹനം, വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, ഭക്ഷണ ബാലൻസ് എന്നിവയെക്കുറിച്ച് ഞാൻ പഠിച്ചു. ഏറ്റവും പ്രധാനമായി, എന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം ഞാൻ മനസിലാക്കി, അതോടൊപ്പം പോസിറ്റീവിറ്റിയുടെ ഒരു വികാരവും അതിൽ നിറഞ്ഞുനിന്നു. അതിന്റെ തൽഫലമായി, ഇന്ന് ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് വളരെയധികം ഊർജ്ജസ്വലതയും ആത്മവിശ്വാസവും തോന്നുന്നു,'' ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
''ആരോഗ്യകരമായ ജീവിതം എന്നത് ഒരു ബാലൻസാണ്. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പ്രധാനമാണെങ്കിലും, സ്ട്രെങ് ട്രെയിനിങ് മാറ്റിനിർത്താൻ കഴിയില്ല. ഭാരോദ്വഹനമാണ് സ്വതന്ത്രമായ ഭാവിയിലേക്കുള്ള താക്കോൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക്. ശക്തിയും ഒരുപോലെ പ്രധാനമാണെന്ന് എന്നെ പഠിപ്പിച്ചതിനും പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിച്ചതിനും എന്റെ പരിശീലകനായ മഹേഷിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നമ്മുടെ ആന്തരിക വ്യക്തിത്വത്തെ സുഖപ്പെടുത്തുക, സ്വയം സ്നേഹിക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നിവയായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം - ശരീരഭാരം കുറയുന്നത് യാന്ത്രികമായി സംഭവിക്കും,'' ജ്യോതിക പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.