scorecardresearch

മഴക്കാലത്ത് ഈ 7 ഭക്ഷണങ്ങൾ കഴിക്കാതിരിക്കൂ

വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും തെരുവോരങ്ങളിലെ ഭക്ഷണം തയ്യാറാക്കുന്നത്. മഴക്കാലത്ത് ഇവ കഴിക്കുന്നത് അപകടകരമാണ്

വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും തെരുവോരങ്ങളിലെ ഭക്ഷണം തയ്യാറാക്കുന്നത്. മഴക്കാലത്ത് ഇവ കഴിക്കുന്നത് അപകടകരമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

രാജ്യത്തിന്റെ പലഭാഗത്തും മൺസൂൺ എത്തിയിട്ടുണ്ട്. കേരളത്തിലും അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴക്കാലത്ത് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണങ്ങൾ നന്നായി പാചകം ചെയ്ത് കഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. “മലിനീകരണവും ഭക്ഷ്യജന്യ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. ഈ സമയത്ത് ഉയർന്ന ഈർപ്പ നില ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികൾ എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കും,'' ന്യൂട്രീഷ്യനിസ്റ്റ് ഗരിമ ദേവ് വർമ്മൻ പറഞ്ഞു.

Advertisment

പച്ച ഇലക്കറികൾ

സ്പിനച്, കാബേജ്, ചീര തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് മലിനീകരണത്തിന് സാധ്യതയുണ്ട്. അവയ്ക്ക് ബാക്ടീരിയകളെയും പരാന്നഭോജികളെയും അധിവസിപ്പിക്കാൻ കഴിയും. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വർമ്മൻ വ്യക്തമാക്കി.

തെരുവോരങ്ങളിലെ ഭക്ഷണങ്ങൾ

വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും തെരുവോരങ്ങളിലെ ഭക്ഷണം തയ്യാറാക്കുന്നത്. മഴക്കാലത്ത് ഇവ കഴിക്കുന്നത് അപകടകരമാണ്. തെരുവോര ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാം.

മുറിച്ചുവച്ച പഴങ്ങൾ

വഴിയോരക്കച്ചവടക്കാരോ മാർക്കറ്റുകളിലോ വിൽക്കുന്ന നേരത്തെ മുറിച്ച പഴങ്ങൾ ശരിയായി കഴുകാറില്ല. അതിനാൽതന്നെ അവ മലിനമാണ്. എപ്പോഴും പഴങ്ങൾ വീട്ടിൽ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കിയശേഷം മുറിച്ചു കഴിക്കുക.

Advertisment

സമുദ്ര വിഭവങ്ങൾ

ഈ സമയത്ത് സമുദ്രവിഭവങ്ങൾ എളുപ്പത്തിൽ മലിനമാക്കപ്പെടും. ഭക്ഷ്യവിഷബാധ തടയാൻ മത്സ്യം, കൊഞ്ച്, മറ്റ് കടൽ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കാൻ ഡോ.വെർമൻ നിർദേശിച്ചു.

പാലുൽപ്പന്നങ്ങൾ

പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഈർപ്പമുള്ള കാലാവസ്ഥയിൽ പെട്ടെന്ന് കേടാകും. വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് ഫ്രഷായി തയ്യാറാക്കിയ പാലുൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, കൂടുതൽ നേരം സൂക്ഷിച്ചശേഷം ഇവ കഴിക്കുന്നത് ഒഴിവാക്കുക," വെർമൻ പറഞ്ഞു.

ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

നോൺ വെജിറ്റേറിയൻ കറികൾ

മഴക്കാലത്തെ ഈർപ്പമുള്ള സാഹചര്യങ്ങളിൽ നോൺ വെജ് വിഭവങ്ങൾ പെട്ടെന്ന് കേടാകും. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് ഫ്രഷായി പാകം ചെയ്ത വിഭവങ്ങൾ കഴിക്കുക.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: