/indian-express-malayalam/media/media_files/KzZzvWVBwQkp1ywMDXH3.jpg)
Credit: Freepik
ആരോഗ്യകരമായ രീതിയിലുള്ള തുടക്കം ദിവസം മുഴുവൻ ഊർജസ്വലത നൽകും. ഓരോരുത്തർക്കും വ്യത്യസ്ത പ്രഭാത ദിനചര്യകളാണുള്ളത്. എന്നാൽ, വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ചിലത് ഊർജം നൽകുമ്പോൾ മറ്റു ചിലത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. എന്നാൽ, മറ്റു ചിലത് വെറും വയറ്റിൽ കഴിക്കാവുന്നതാണ്. വെറും വയറ്റിൽ കഴിക്കാവുന്ന 5 ഭക്ഷണങ്ങൾ ഇവയാണ്.
1. മുട്ട
ദിവസം തുടങ്ങുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ഉറക്കമുണർന്നതിന് ശേഷം ശരീരത്തിന് ഊർജം പകരാൻ ആവശ്യമായ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങിയോ ഫ്രൈ ചെയ്ത് പൊരിച്ചോ കഴിക്കാവുന്നതാണ്.
2. നട്സ്
ഒരു പിടി നട്സ് കഴിച്ച് ദിവസം തുടങ്ങുന്നത് നല്ല ഊർജം നൽകും. എല്ലാ അവശ്യ പോഷകങ്ങളും അവയിൽ നിറഞ്ഞിരിക്കുന്നു. ഇതവയെ മികച്ച പ്രഭാത ലഘുഭക്ഷണമാക്കി മാറ്റുന്നു. പരമാവധി ഗുണങ്ങൾക്കായി നട്സ് കുതിർത്ത് കഴിക്കുക.
3. പപ്പായ
വെറും വയറ്റിൽ നിങ്ങൾക്ക് പപ്പായ കഴിക്കാവുന്നതാണ്. ഈ പഴത്തിൽ കലോറി കുറവാണ്, കൂടാതെ നിറയെ പോഷകങ്ങളുമുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
4. ബെറികൾ
രാവിലെ ഒരു ബൗൾ നിറയെ ബെറികൾ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. അവയിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. അവയിൽ കലോറിയും കുറവാണ്, അതിനാൽ അധികമായി കഴിച്ചാലും വിഷമിക്കേണ്ടതില്ല. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവ കഴിക്കാം.
5. ഓട്സ്
പ്രഭാത ദിനചര്യയിൽ ഓട്‌സ് ഉൾപ്പെടുത്തുക. ഓട്സ് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനാരോഗ്യത്തിന് മികച്ചതാണ്.
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us