/indian-express-malayalam/media/media_files/uploads/2022/08/Ajwain.jpg)
പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി അയമോദകം ഉപയോഗിച്ചു വരുന്നുണ്ട്
ശരീര ഭാരം കുറയ്ക്കാൻ ശരിയായ ഡയറ്റും വ്യായാമവും വളരെ അത്യാവശ്യമാണ്. ഇതിനൊപ്പം ചില പൊടിക്കൈകളും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അത്തരത്തിലൊന്നാണ് അയമോദകം വെള്ളം. നൂറ്റാണ്ടുകളായി പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി അയമോദകം ഉപയോഗിച്ചു വരുന്നുണ്ട്. അയമോദകം വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയുന്നത് എങ്ങനെയെന്ന് നോക്കാം.
ഉപാപചയപ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
അയമോദകം അവയുടെ ഉപാപചയ-വർധന ഗുണങ്ങൾക്ക് പേരു കേട്ടതാണ്. ഇവയിൽ തൈമോൾ അടങ്ങിയിട്ടുണ്ടെന്ന് ഒരു പഠനം പറയുന്നു. ഇത് ദഹനം വർധിപ്പിക്കുകയും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, മാത്രമല്ല, കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. പ്രഭാതദിനചര്യയിൽ അയമോദകം വെള്ളം ഉൾപ്പെടുത്തുന്നത് ഉപാപചയപ്രവർത്തനത്തിന് ഊർജം പകരുകയും അധിക കൊഴുപ്പ് സംഭരണം തടയുകയും ചെയ്യും.
ദഹനം മെച്ചപ്പെടുത്തുന്നു
ശരീര ഭാരം കുറയ്ക്കാൻ നല്ല ദഹനപ്രക്രിയ ആവശ്യമാണ്. ഇതിന് അയമോദകം വെള്ളം സഹായിക്കും. ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിയും. മെച്ചപ്പെട്ട ദഹനം ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
വിശപ്പ് ശമിപ്പിക്കുന്നു
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് അമിതമായ വിശപ്പും ലഘുഭക്ഷണങ്ങളോടുള്ള ആസക്തിയും. അയമോദകം വെള്ളം വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു. ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
വിഷവസ്തുക്കളെ പുറന്തള്ളുന്നു
ശരീരഭാരം കുറയ്ക്കാൻ ശരീരത്തിൽനിന്നും വിഷവസ്തുക്കളെ പുറന്തള്ളണം. വിഷവസ്തുക്കളെ പുറന്തള്ളുന്നതിനുള്ള പ്രകൃതിദത്ത പോഷകമായി അയമോദകം പ്രവർത്തിക്കുന്നു. ഇതിലൂടെ ദഹനത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തുന്നു.
അയമോദകം വെള്ളം തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ അയമോദകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുക. രാവിലെ, ഈ മിശ്രിതം കുറച്ചുനേരം തിളപ്പിക്കുക. തണുത്തശേഷം അരിച്ചെടുത്ത് രാവിലെ ആദ്യം തന്നെ കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us