/indian-express-malayalam/media/media_files/DR4bUfI0kE4oocd9S58s.jpg)
Credit: Pexels
ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ ബദാമിനെ ഒരിക്കലും മാറ്റനിർത്താനാകില്ല. ദിവസവും രാവിലെ 3 ബദാം കഴിച്ച് ദിവസം തുടങ്ങുന്നത് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നിങ്ങൾക്ക് അറിയാമോ?. പോഷകങ്ങളുടെ ഒരു കലവറയാണ് ഈ ചെറിയ നട്സ്. ദിവസവും ബദാം കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മെച്ചപ്പെട്ട തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന പോഷകങ്ങളായ റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ഈ സംയുക്തങ്ങൾ തലച്ചോറിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്നും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ബദാം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായ മലവിസർജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ബദാമിന്റെ പ്രീബയോട്ടിക് ഗുണങ്ങൾ നല്ല കുടൽ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹന ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തെ സഹായിക്കുന്നു
ബദാമിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. രാവിലെ മൂന്ന് ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു
പ്രമേഹം തടയുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തേണ്ടതുണ്ട്. ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് അവ രക്തത്തിലെ പഞ്ചസാരയിൽ കാര്യമായ വർധനവിന് കാരണമാകില്ല.
ചർമ്മത്തിന്റെ നിറവും തിളക്കവും കൂട്ടുന്നു
ചർമ്മത്തിന്റെ നിറവും തിളക്കവും കൂട്ടാനുള്ള പ്രകൃതിദത്തമായ ഒരു മാർഗമാണ് ബദാം. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തെ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണിത്.
മുടി വളർച്ച കൂട്ടുന്നു
മുടി വളരണമെന്ന് ആഗ്രഹിക്കുന്നവർ ബദാം കഴിക്കുക. അവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ച കൂട്ടുന്നതിന് ഇത് സഹായിക്കും. ബയോട്ടിന്റെ കുറവാണ് മുടി കൊഴിച്ചിലിന് കാരണമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ ബദാം കഴിക്കുന്നത് ആരോഗ്യമുള്ള മുടി നൽകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us