/indian-express-malayalam/media/media_files/2025/06/10/1i2iL0MwsopQzS7hbthi.jpg)
Source: Freepik
രാത്രിയിൽ ചില ദിവസമെങ്കിലും ഭക്ഷണം കഴിക്കാതെ നമ്മളിൽ പലരും കിടന്നുറങ്ങിയിട്ടുണ്ടാകും. എന്നാൽ, ഒരു മാസം മുഴുവൻ രാത്രിയിലെ ഭക്ഷണം ഒഴിവാക്കിയാലോ?. ഒരു മാസം മുഴുവൻ അത്താഴം ഒഴിവാക്കുന്നത് ശരീരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സമയബന്ധിതമായ ഭക്ഷണം അല്ലെങ്കിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്ന് വിളിക്കപ്പെടുന്ന ഈ രീതി, ശരീരഭാരം കുറയ്ക്കാനും ഉപാപചയ ഗുണങ്ങൾ വർധിപ്പിക്കാനും സഹായിക്കുമെന്ന കാരണത്താൽ സമീപ വർഷങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ഒരു നേരത്തെ ഭക്ഷണം പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിന്റെ പ്രവർത്തനത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണമാകും.
"അത്താഴം കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കും. അത്താഴം ഒഴിവാക്കുന്നതിലൂടെ, ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും അതുവഴി കലോറി കുറവും ശരീരഭാരം കുറയ്ക്കാനുള്ള സാധ്യതയും വർധിക്കുന്നു," ബെംഗളൂരുവിലെ ഡോ.ട്വിൻസി ആൻ സുനിൽ പറഞ്ഞു. ഭക്ഷണം കിട്ടാത്ത സാഹചര്യത്തിൽ ശരീരം ഊർജത്തിനായി ഗ്ലൈക്കോജനെ ആശ്രയിക്കുന്നു. ഇതിലൂടെ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ് കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രത കുറയുകയും തലകറക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
Also Read: ഭക്ഷണം കഴിച്ചശേഷം വയർ വീർത്തുവരാറുണ്ടോ? വീട്ടുമുറ്റത്തെ ഈ ഇല ചവച്ചോളൂ
പ്രത്യേകിച്ച്, വിശപ്പിന്റെ സിഗ്നലിന് കാരണമാകുന്ന ഗ്രെലിൻ വർധിക്കുകയും വിശപ്പ് ഹോർമോണുകളെ ദീർഘനേരം തടയുന്നത് സ്വാഭാവിക ഭക്ഷണ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യും. ശരീരം അതിന്റെ അവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുറച്ച് കലോറി ഉപഭോഗം ചെയ്യാൻ ക്രമീകരിക്കുമ്പോൾ ഉപാപചയപ്രവർത്തനം കുറയുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.
അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതു പോലുള്ള ഹ്രസ്വകാല നേട്ടങ്ങൾ നൽകുമെങ്കിലും, നിരവധി ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ഡോ.സുനിൽ പറയുന്നു. പോഷകാഹാരക്കുറവുകൾ, പേശി നഷ്ടം, ഉപാപചയപ്രവർത്തനം കുറയുക, മോശം ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് കാരണമാകും.
Also Read: ഇത്തിരി കായം കഴിക്കൂ, ഒത്തിരി ഗുണങ്ങൾ നേടാം
അത്താഴം ഒരൊക്കെ ഒഴിവാക്കരുത്?
കുട്ടികൾ, പ്രായമായവർ, പ്രമേഹം, ഹൈപ്പോഗ്ലൈസമിക് രോഗികൾ, കായികതാരങ്ങൾ എന്നിവർ അത്താഴം ഒഴിവാക്കരുതെന്ന് ഡോ.സുനിൽ മുന്നറിയിപ്പ് നൽകി. ഒരാൾ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടാനും അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.