/indian-express-malayalam/media/media_files/2025/06/09/BfDSE7ozs6zVHb345t3p.jpg)
Source: Freepik
ഭക്ഷണശേഷം ചിലർക്കെങ്കിലും വയർ വീർത്ത് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ദഹനപ്രശ്നങ്ങളാണ് ഇതിന്റെ പ്രധാന കാരണം. മലബന്ധം, ചില ഭക്ഷണങ്ങൾ, ഭക്ഷണം കഴിക്കുമ്പോൾ അമിതമായി വായു ഉള്ളിലേക്ക് പോകുന്നത്, സീലിയാക് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവും വയർ വീർക്കലിന് കാരണമാകാറുണ്ട്.
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ, കൂടുതൽ വായു വിഴുങ്ങുന്നു, ഇത് വയർ വീർക്കുന്നതിനും ഗ്യാസിനും കാരണമാകും. ഭക്ഷണം സാവധാനത്തിൽ ശരിയായി ചവയ്ക്കുന്നത് ഭക്ഷണത്തിന്റെ വലിയ കണങ്ങളെ ചെറിയവയായി വിഘടിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു.ചില ഭക്ഷണങ്ങൾ വയർ വീർക്കുന്നതിന് കാരണമാകുന്നുവെങ്കിൽ, അത് മാറ്റാൻ സഹായിക്കുന്ന മറ്റ് ചിലതുണ്ട്.
Also Read: ഇത്തിരി കായം കഴിക്കൂ, ഒത്തിരി ഗുണങ്ങൾ നേടാം
ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരാതിരിക്കാനുള്ള ഒരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് ഡോ.രാജേഷ് കുമാർ. വീട്ടുമുറ്റത്ത് നിൽക്കുന്ന കറിവേപ്പില 5 എണ്ണം അരച്ചെടുത്ത് കഴിക്കുക. വെറും വയറ്റിൽ കഴിക്കണമെന്നില്ല. ദിവസത്തിൽ ഏതെങ്കിലും ഒരു സമയം കഴിക്കുക. കൊച്ചുകുട്ടികൾക്കാണെങ്കിൽ 2 ഇല അരച്ച് കൊടുക്കാമെന്ന് ഡോ.രാജേഷ് വ്യക്തമാക്കി.
വയർ വീർക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുകയാണെങ്കിൽ കുഴപ്പമില്ല, എന്ത് കഴിച്ചാലും വയർ വീർക്കുന്നതായി അനുഭവപ്പെടുന്നുവെങ്കിൽ അതിന്റെ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധനെ കാണുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.