scorecardresearch

ശിൽപ ഷെട്ടിക്ക് പ്രായം 50; ദിവസം തുടങ്ങുന്നത് ചൂടുവെള്ളം കുടിച്ച്, ഫിറ്റ്നസിൽ കർക്കശക്കാരി

രാവിലെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ഗാർഗിൾ ചെയ്യും. ഇതൊരു ആയുർവേദ രീതിയാണ്. 5 മിനിറ്റോളം എണ്ണ കവിൾകൊണ്ടശേഷം തുപ്പി കളയുന്നു

രാവിലെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ഗാർഗിൾ ചെയ്യും. ഇതൊരു ആയുർവേദ രീതിയാണ്. 5 മിനിറ്റോളം എണ്ണ കവിൾകൊണ്ടശേഷം തുപ്പി കളയുന്നു

author-image
Health Desk
New Update
health

ശിൽപ ഷെട്ടി

പ്രായത്തെ വെല്ലുന്ന ശിൽപ ഷെട്ടിയുടെ ശരീര സൗന്ദര്യത്തിനുപിന്നിൽ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യമുണ്ട്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടിയാണ് ശിൽപ ഷെട്ടി. പ്രായം 50 ൽ എത്തിനിൽക്കുമ്പോഴും ഫിറ്റ്നസ് കാര്യത്തിൽ താരം കർക്കശക്കാരിയാണ്. താൻ എന്ത് കഴിക്കുന്നു, എങ്ങനെ വ്യായാമം ചെയ്യുന്നു എന്നതിനെക്കുറിച്ചെല്ലാം മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു.

Advertisment

ചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങും

ഒന്നര ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചാണ് എന്റെ ദിവസം തുടങ്ങുന്നത്. അിനുശേഷം നാല് തുള്ളി നോനി ജ്യൂസ് കുടിക്കും. ഇത് ഊർജം വർധിപ്പിക്കുന്നു. അവസാനം, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ഗാർഗിൾ ചെയ്യും. ഇതൊരു ആയുർവേദ രീതിയാണ്. 5 മിനിറ്റോളം എണ്ണ കവിൾകൊണ്ടശേഷം തുപ്പി കളയുന്നു. 

Also Read: വിയർപ്പ്നാറ്റം കൊണ്ട് പൊറുതി മുട്ടിയോ? വീട്ടിൽ ചെയ്യാവുന്ന ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

പ്രഭാത ഭക്ഷണം ഒഴിവാക്കില്ല

സമയമില്ലെന്ന കാരണത്തൽ പ്രഭാതഭക്ഷണം ഒഴിവാക്കാറില്ല. രാത്രി മുഴുവൻ നീണ്ട ഉപവാസം രാവിലെ അവസാനിപ്പിക്കാതിരിക്കുന്നത് തലച്ചോറിനും ശരീരത്തിനും നല്ലതല്ല. പ്രഭാത ഭക്ഷണം വളരെ സിംപിളും വേഗത്തിലും കഴിക്കാനാണ് എനിക്ക് ഇഷ്ടം. ഞാൻ അധികം ബ്രെഡ് കഴിക്കുന്ന ആളല്ല, എനിക്ക് ആവശ്യമായ നാരുകൾ ലഭിക്കുന്നത് പഴങ്ങളിൽ നിന്നാണ്. മുസേലിക്കൊപ്പം കുറച്ച് ആപ്പിൾ കഷ്ണങ്ങളും മാമ്പഴവും ബദാം പാലും കൂടി ചേർക്കും. എന്റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണിത്. പ്രഭാതഭക്ഷണത്തിനൊപ്പം മുട്ട കഴിക്കാൻ എനിക്ക് ഇഷ്ടമാണ്, അവ ഒരു സമ്പൂർണ്ണ ഭക്ഷണമാണ്.

Advertisment

നെയ്യ് വണ്ണം കൂട്ടില്ല

ശരീര ഭാരം നിലനിർത്താൻ ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ശരിയായ തരത്തിലുള്ള കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, തേങ്ങാപ്പാലും ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടാത്ത മറ്റ് ഊർജം നൽകുന്ന ഭക്ഷണങ്ങളിലേക്കും നിങ്ങൾക്ക് മാറാം. തേങ്ങാപ്പാൽ ആരോഗ്യകരമാണ്. എന്റെ ഉച്ചഭക്ഷണത്തിൽ നെയ്യ് ഒരു പ്രധാന ഭക്ഷണമാണ്. വാഴപ്പഴം പോലുള്ള ഉയർന്ന കാർബോഹൈഡ്രേറ്റ് പഴങ്ങൾ പോലും നല്ലതാണ്. അവ വളരെ എളുപ്പത്തിൽ ലഭ്യമാണ്, പക്ഷേ മിക്ക ആളുകളും തടി കൂടുമെന്ന് കരുതി ഇവയൊന്നും കഴിക്കാറില്ല. ഭക്ഷണത്തിൽ കുറച്ച് ബ്രൗൺ റൈസ് ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങളിലേക്ക് മാറിയാൽ ചർമ്മത്തിലെ ഇലാസ്തികത മെച്ചപ്പെടുന്നത് മനസിലാക്കാനാകും.

Also Read: ഒരു ദിവസം മൂന്ന് തവണ വയറ്റിൽനിന്ന് പോകുന്നത് സാധാരണമാണോ?

ഭക്ഷണം എപ്പോഴും കഴിക്കും

ദിവസത്തിൽ ഇടയ്ക്കിടെ ഞാൻ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷേ, എന്റെ ഭക്ഷണം ആരോഗ്യകരമായിരിക്കും. ഞാൻ ഡയറ്റിങ്ങിനെ പിന്തുണയ്ക്കുന്ന ആളല്ല, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ചിലപ്പോൾ, വൈകുന്നേരം സൂപ്പ് കഴിക്കാറുണ്ട്. പക്ഷേ, വൈകുന്നേരങ്ങളിൽ മുട്ടയോ ഡ്രൈ ഫ്രൂട്ട്സോ അടങ്ങിയ ലഘുഭക്ഷണം കഴിച്ച് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് പരിമിതപ്പെടുത്തുന്നു.

അത്താഴം 7.30 മുൻപ് കഴിക്കും

എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നുവെന്നതും പ്രധാനമാണ്. പാർട്ടിയിൽ പങ്കെടുത്താലും വൈകുന്നേരം 7.30 ന് മുമ്പ് ഞാൻ അത്താഴം കഴിച്ചിരിക്കും. ശരീരഭാരം കുറയ്ക്കണമെങ്കിൽ, കുറഞ്ഞ കാർബ് ഭക്ഷണക്രമവും കാർബ് ഇല്ലാത്ത ഭക്ഷണക്രമവും കുറച്ച് ദിവസത്തേക്ക് മാറിമാറി പരീക്ഷിക്കണമെന്ന് ശിൽപ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Shilpa Shetty Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: