/indian-express-malayalam/media/media_files/2025/06/09/cBfn5tfH5BG1x7JF39lM.jpg)
വിയർപ്പ് നാറ്റം അകറ്റാനുള്ള പൊടിക്കൈകൾ
പലരുടെയും ആത്മവിശ്വാസത്തെ പോലും നഷ്ടപ്പെടുത്തുന്ന ഒന്നാണ് വിയർപ്പ്നാറ്റം. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ചില മെഡിക്കൽ അവസ്ഥകൾവരെ വിയർപ്പ്നാറ്റത്തിന് കാരണമാകാറുണ്ട്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ ഉള്ളി, സവാള, ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, ചെമ്മീൻ, ഇറച്ചി തുടങ്ങിയവയും ശരീരത്തിലെ ബാക്ടീരിയൽ അണുബാധയും ചില മരുന്നുകളുടെ പാർശ്വഫലങ്ങളും ശുചിത്വക്കുറവുമാണ് വിയർപ്പ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളെന്ന് ആയുർവേദ ഡോ. ലേഖ ദർശക് അഭിപ്രായപ്പെട്ടു.
Also Read: ഒരു ദിവസം മൂന്ന് തവണ വയറ്റിൽനിന്ന് പോകുന്നത് സാധാരണമാണോ?
വിയർപ്പ്നാറ്റം അകറ്റാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കെകളുണ്ട്. അവയെക്കുറിച്ച് ഡോ.ലേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
- ഒരു ചെറുനാരങ്ങ മുഴുവനായി പിഴിഞ്ഞ് കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുക
- കക്ഷത്തിൽ കറ്റാർവാഴ ജെൽ ഉപയോഗിക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കുക.
- ഒരു കഷ്ണം പച്ച മഞ്ഞളും ഒരുപിടി തുളസി ഇലയും ഒരു പിടി ആര്യ വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക
- 10 മില്ലി ആപ്പിൾ സിഡർ വിനെഗറിന്റെ കൂടെ ഇരട്ടി വെള്ളവും ചേർത്ത് പഞ്ഞിയിൽ മുക്കി കക്ഷത്തിൽ പുരട്ടിയശേഷം കഴുകി കളയുക
- രണ്ടുനേരം കുളിക്കുക, വീര്യം കുറഞ്ഞ അല്ലെങ്കിൽ നാച്യുറൽ സോപ്പ് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക
Also Read: പൈൽസ് പൂർണമായും ചികിത്സിച്ച് മാറ്റാൻ പറ്റുമോ? വീണ്ടും തിരിച്ചുവരുമോ?
ഇവയൊക്കെ ചെയ്തിട്ടും വിയർപ്പ്നാറ്റം മാറുന്നില്ലെങ്കിൽ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്. അവർക്ക് വിയർപ്പ് നാറ്റത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കാൻ സാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.