/indian-express-malayalam/media/media_files/2025/06/07/MthzUiE9VsFPmxMqk3RA.jpg)
മലദ്വാരത്തിലെ എല്ലാ വേദനകളും പൈൽസ് ആവണമെന്നില്ല
ആർക്കും ഏതു പ്രായത്തിലും പൈൽസ് വരാം. സ്ത്രീകളിലും പുരുഷന്മാരിലും പൈൽസ് ഇന്ന് സാധാരണമായി കണ്ടുവരുന്നുണ്ട്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മൂലക്കുരുവെന്ന് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നു. പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും.
മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ്. പലപ്പോഴും വേദന ഉണ്ടാകാറില്ല. മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.
Also Read: വാഴപ്പഴം കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?
മലദ്വാരത്തിലെ എല്ലാ വേദനകളും പൈൽസ് ആവണമെന്നില്ലെന്ന് പറയുകയാണ് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ലേസർ ആൻഡ് ലാപ്രോസ്കോപിക് സർജൻ ഡോ.ആന്റണി ചാക്കോ. മലദ്വാരത്തിലെ വേദന, എരിച്ചിൽ എന്നിവ സാധാരണയായി ഫിഷറിൽ ആണ് കണ്ടുവരുന്നത്. ഗുദഭാഗത്തു നിരനിരയായി രൂപപ്പെടുന്ന അള്‍സര്‍ അഥവാ വ്രണങ്ങളാണ് ഫിഷര്‍. പൈൽസിനും ഫിസ്റ്റുലയ്ക്കും ഇതുണ്ടാകാം. പരിശോധനയിലൂടെ അവ തിരിച്ചറിയാമെന്ന് ഡോ.ചാക്കോ പറഞ്ഞു.
പൈൽസ് പൂർണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കുമെന്നും ഡോ.ചാക്കോ അഭിപ്രായപ്പെട്ടു. പൈൽസിനെ നാലായി തരംതിരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു സ്റ്റേജുകളിൽ പൂർണമായും മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭേദമാക്കാൻ സാധിക്കും. അതല്ലെങ്കിൽ ലേസർ പോലുള്ള പലവിധ ശസ്ത്രക്രിയകളിലൂടെയും, ഓപ്പൺ സർജറികളിലൂടെയും നീക്കം ചെയ്യാൻ സാധിക്കും. എടുത്തുകളഞ്ഞ പൈൽസ് ഒരിക്കലും വരില്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും നിയന്ത്രണം ഇല്ലെങ്കിൽ തീർച്ചയായും പൈൽസ് തിരിച്ചു വരാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.