/indian-express-malayalam/media/media_files/2025/06/07/BsnLdnQbmfEAr6PQgrYq.jpg)
നിങ്ങൾ പങ്കാളിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോയാലോ?
ദാമ്പത്യ ജീവിതത്തിൽ പരസ്പര ആശയവിനിമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മാനസിക ഐക്യത്തിനും സുഖരമായ ലൈംഗിക ബന്ധത്തിനും ഇത് സഹായിക്കും. എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും രാത്രി ഉറങ്ങാൻ കിടക്കുന്നതിനുമുൻപായിരിക്കും പലർക്കും അതിനുള്ള സമയം കിട്ടുക.
ഈ സമയത്ത്, നിങ്ങൾ പങ്കാളിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോയാലോ?. അതല്ലെങ്കിൽ പങ്കാളിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉറക്കം വന്നാലോ?. സ്വാഭാവികമായും നിങ്ങൾക്ക് ദേഷ്യം തോന്നിയേക്കാം. നിങ്ങളോടെ ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നോ അതല്ലെങ്കിൽ നിങ്ങളുടെ സംസാരം ബോറടിപ്പിക്കുന്നതുകൊണ്ടാണെന്നോ ഉള്ള ചിന്തകൾ നിങ്ങളെ അലട്ടിയേക്കാം.
Also Read: യോനീ ഭാഗത്തെ ചൊറിച്ചിൽ മാറ്റാം, ഇങ്ങനെ ചെയ്ത് നോക്കൂ
നിങ്ങൾ അടുത്ത് ചെല്ലുമ്പോൾ പങ്കാളി പെട്ടെന്ന് ഉറങ്ങി പോവുന്നുണ്ടെങ്കിൽ, സങ്കടപ്പെടാതെ സന്തോഷിക്കാനാണ് കൺസൾട്ടിങ് സൈക്കോളജിസ്റ്റ് നിവ്യ രഞ്ജിത് പറയുന്നത്. അതിന്റെ കാരണത്തെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്. നിങ്ങളുടെ അടുത്ത് വളരെ കംഫർട്ടബിൾ ആയതുകൊണ്ടാണ് പങ്കാളി പെട്ടെന്ന് ഉറങ്ങിപ്പോകുന്നത്. ഒരുപാട് സ്ട്രെസ് ഒക്കെ അനുഭവിച്ച് നിങ്ങളുടെ അരികിലേക്ക് വരുന്ന സമയത്ത് അവർക്ക് വളരെ സുരക്ഷിതമായ സ്ഥലത്ത് വന്ന അനുഭവം ആയിരിക്കും. അതുകൊണ്ടായിരിക്കും നിങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉറങ്ങി പോകുന്നതെന്ന് അവർ പറഞ്ഞു.
Also Read: തൈറോയ്ഡ് ഉള്ളവർക്ക് കാബേജും കോളിഫ്ലവറും കഴിക്കാമോ?
അമ്മമാരുടെ കയ്യിൽ ഇരിക്കുമ്പോൾ കുഞ്ഞ് ഉറങ്ങിപ്പോകാറില്ലേ?. അമ്മയുടെ കൈ വളരെ സുരക്ഷിതമാണെന്ന തോന്നലാണ് കുട്ടിക്കുള്ളത്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഒരിക്കലും നിങ്ങളെ ബോറടിച്ചിട്ടായിരിക്കില്ല പങ്കാളി ഉറങ്ങിപ്പോകുന്നത്. നിങ്ങൾ വളരെ സുരക്ഷിതമാണെന്ന ഇടമാണെന്ന് കരുതിയാണെന്ന് സൈക്കോളജിസ്റ്റ് നിവ്യ രഞ്ജിത് അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.