/indian-express-malayalam/media/media_files/2025/06/06/9vVrPAIswU19765RnJcb.jpg)
തൈറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണം
കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമായ തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയം, ഊർജ്ജ നില, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങി വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ ഗ്രന്ഥി നിർണായക പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്.
തൈറോയ്ഡ് ഉള്ളവർക്ക് കാബേജും കോളിഫ്ലവറും കഴിക്കാമോയെന്ന സംശയമുണ്ട്. അതിനുള്ള ഉത്തരം നൽകുകയാണ് ലൂർദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ.നവ്യ മേരി കുര്യൻ. ഈ പച്ചക്കറികളിൽ സൾഫറുള്ള കുറച്ച് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പച്ചയ്ക്ക് കഴിക്കുമ്പോൾ അവയ്ക്കുള്ളിലെ എൻസൈമുകൾ, ഈ സംയുക്തവുമായി ചേർന്ന് ടോക്സിക്കായ കെമിക്കലുകൾ പുറത്തുവിടുന്നു. അവ തൈറോയ്ഡ് ഗ്രന്ഥിക്ക് അയഡിൻ ആഗിരണം ചെയ്യാനുള്ള കഴിവിനെ ബാധിക്കുന്നു. അതുകൊണ്ടാണ് തൈറോയ്ഡ് ഉള്ളവർ ഈ പച്ചക്കറികൾ കഴിക്കരുതെന്ന് പറയുന്നതെന്ന് ഡോ.നവ്യ പറഞ്ഞു.
Also Read: അടിവയർ കുറച്ച് അരക്കെട്ട് ആകൃതിയിലാക്കാം, മലൈകയുടെ ഈ വർക്ക്ഔട്ട് ചെയ്യൂ
പക്ഷേ, അത് അവ പച്ചയായി കഴിക്കുമ്പോഴാണ് പ്രശ്നം. വേവിച്ച് ചെറിയ അളവിൽ കഴിച്ചാൽ തൈറോയിഡിനെ ഒരു തരത്തിലും ബാധിക്കുകയില്ല. മാത്രമല്ല, തൈറോയ്ഡ് കാൻസർ, മറ്റു ചില കാൻസറുകൾക്കുമെതിരെ ചെറിയ രീതിയിൽ സംരക്ഷണവും നൽകുമെന്ന് ഡോ.നവ്യ അഭിപ്രായപ്പെട്ടു.
തൈറോയ്ഡ് തകരാർ ലക്ഷണങ്ങൾ
തൈറോയ്ഡ് തകരാർ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ശരീര ഭാരം കൂടുക അല്ലെങ്കിൽ കുറയുക, നിരന്തരമായ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുടികൊഴിച്ചിൽ അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവചക്രം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക. കൂടാതെ, കുടുംബ പാരമ്പര്യമായി തൈറോയ്ഡ് തകരാറുണ്ടെങ്കിലും ജാഗ്രത വേണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.