/indian-express-malayalam/media/media_files/2025/06/06/P1b1swneLZNGhaRmw8rf.jpg)
മലൈക അറോറ
മലൈക അറോറയ്ക്ക് പ്രായം 50 കഴിഞ്ഞെങ്കിലും വടിവൊത്ത ശരീരത്തിന് ഉടമയാണ്. 51-ാം വയസിലും നടി അരക്കെട്ടും വയറും ആകൃതിയിലാക്കി നിലനിർത്തുന്നതിനു പിന്നിലെ രഹസ്യം താരത്തിന്റെ ഫിറ്റ്നസ് ദിനചര്യയാണ്. അടുത്തിടെ തുടയുടെ വണ്ണം കുറച്ച് അരക്കെട്ട് ആകൃതിയിലാക്കാൻ സഹായിക്കുന്നൊരു വർക്ക്ഔട്ടിനെക്കുറിച്ചുള്ള വീഡിയോ മലൈക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ ഒരു ടിവി ഷോയിൽ അതിഥിയായെത്തിയപ്പോൾ തന്റെ ഫിറ്റ്നസ് ദിനചര്യയെക്കുറിച്ച് മലൈക പറയുകയുണ്ടായി. ''ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. വാട്ടർ തെറാപ്പിയാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എല്ലാ ദിവസവും ഞാൻ ചെയ്യുന്ന ഒന്നാണിത്. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയും എന്റെ ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ഞാൻ പിന്തുടരുന്നത്,'' മലൈക പറഞ്ഞു.
Also Read: വാക്സിങ്ങോ ഷേവിങ്ങോ വേണ്ട; സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾ നീക്കാൻ ഈ വഴികൾ നോക്കൂ
''നെയ്യ് കഴിച്ചാണ് ഞാൻ ദിവസം തുടങ്ങുന്നത്. സൂര്യാസ്തമയത്തിനുശേഷം ഞാൻ ഭക്ഷണം കഴിക്കാറില്ല. ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കുന്നില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും, പക്ഷേ ഒന്നും കഴിക്കില്ല. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണം. ആ സമയത്ത് ഞാൻ എല്ലാം കഴിക്കുന്നു. ചോറ്, റൊട്ടി, സബ്സി തുടങ്ങി എല്ലാം ഞാൻ കഴിക്കുന്നു,'' മലൈക വ്യക്തമാക്കി.
ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ പ്ലേറ്റിൽ വളരെ അപൂർവമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് മറ്റൊരു അഭിമുഖത്തിൽ മലൈക വെളിപ്പെടുത്തിയിരുന്നു. എപ്പോഴും ബൗളില്‍ എടുത്താണ് ഭക്ഷണം കഴിക്കാറുള്ളത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ പ്ലേറ്റിനെക്കാള്‍ നല്ലത് ബൗള്‍ ആയതിനാലാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നതെന്ന് മലൈക പറഞ്ഞിരുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.