/indian-express-malayalam/media/media_files/2025/06/05/TVSdus7gOyNAolgwsv3Y.jpg)
അദ്നാൻ സാമി
ഗായകനും സംഗീത സംവിധായകനുമായ അദ്നാൻ സാമി അടുത്തിടെ 'ആപ് കി അദാലത്' എന്ന ടിവി പരിപാടിയിൽ താൻ ശരീര ഭാരം കുറയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. കരിയറിൽ തിളങ്ങിനിന്നിരുന്ന സമയത്ത് 230 കിലോയായിരുന്നു അദ്ദേഹത്തിന്റെ ഭാരം. ഈ സമയത്ത് അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നു. അദ്ദേഹം അധികം വൈകാതെ മരിക്കുമെന്ന് ഡോകടർമാർ മുന്നറിയിപ്പും നൽകി. പക്ഷേ, ശരീര ഭാരം കുറയ്ക്കാൻ അദ്നാൻ സാമി തീരുമാനിച്ചതിനു പിന്നിൽ അച്ഛന്റെ വാക്കുകളായിരുന്നു.
''എന്റെ അച്ഛന് പാൻക്രിയാറ്റിക് കാൻസർ ആയിരുന്നു. ഒരു തവണ അദ്ദേഹം എന്നെ ലണ്ടനിലെ ക്രോംവെൽ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെവച്ച് എനിക്ക് ശരീര പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം ഡോക്ടർ എന്നോട് പറഞ്ഞു, ‘മിസ്റ്റർ സാമി, ഈ ജീവിതശൈലി തുടർന്നാൽ ആറുമാസത്തിനുശേഷം ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ നിങ്ങളെ മാതാപിതാക്കൾ കണ്ടെത്തിയാൽ ഞാൻ അത്ഭുതപ്പെടില്ല.' എനിക്ക് അതൊരു ഞെട്ടലായിരുന്നു. എന്നിട്ടും ഞാൻ ഉദാസീനമായ ജീവിതരീതി പിന്തുടർന്നു,'' സാമി പറഞ്ഞു.
Also Read: വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരോട്... ഈ 5 കാര്യങ്ങൾ ശരിയാക്കൂ
അന്ന് വൈകിട്ട്, ഞാനൊരു ബേക്കറിയിലേക്ക് പോയി. പേസ്ട്രി അടക്കം അവിടെ ഉണ്ടായിരുന്ന സാധനങ്ങളിൽ കാൽ ഭാഗത്തോളം തീർത്തു. നിനക്ക് ദൈവഭയം ഇല്ലെന്ന് അച്ഛൻ ദേഷ്യത്തോടെ എന്നോട് പറഞ്ഞു. നീ എനിക്ക് ഒരു വാക്ക് തരണമെന്ന് അന്നു രാത്രി കരഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. മകന്റെ മൃതദേഹം കുഴിച്ചിടാനുള്ള അവസ്ഥ ഉണ്ടാക്കരുത്, എന്റെ മൃതദേഹം നീ കുഴിമാടത്തിൽ ഇടണം. ആ ദിവസം മുതൽ, ശരീരഭാരം കുറയ്ക്കാനുള്ള യാത്ര താൻ തുടങ്ങിയതായി സാമി വ്യക്തമാക്കി.
Also Read: മെലിയും, ശക്തി കിട്ടും, ആരോഗ്യവും കൂടും; 'രഹസ്യം നിങ്ങളുടെ പാത്രത്തിലാണ്'
2006-ൽ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ വെറും ആറ് മാസം കൊണ്ട് അദ്നാൻ 120 കിലോ കുറച്ചു. ശസ്ത്രക്രിയയൊന്നും ചെയ്തില്ലെന്നും ഹൂസ്റ്റണിലെ ഒരു ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞതുപ്രകാരമുള്ള ഭക്ഷണരീതിയാണ് താൻ പിന്തുടർന്നതെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ഭക്ഷണക്രമത്തിൽനിന്ന് പഞ്ചസാര, എണ്ണ, മദ്യം, ചോറ്, ബ്രെഡ് എന്നിവ ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. ആദ്യ മാസത്തിൽ തന്നെ 20 കിലോ കുറഞ്ഞു. ഇതേ ഭക്ഷണക്രമം പിന്തുടർന്നതോടെ ഭാരം കുറയാൻ തുടങ്ങി. തന്റെ യാത്രയിൽ കുറുക്കുവഴികളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.