/indian-express-malayalam/media/media_files/2025/06/05/NhbwjZk9A9fHNy3viPMP.jpg)
കടച്ചക്കയുടെ ആരോഗ്യ ഗുണങ്ങൾ
ഔഷധസമ്പുഷ്ടമായ ഒന്നാണ് കടച്ചക്ക (ശീമച്ചക്ക). പ്രമേഹം, ത്വക്‌രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കടച്ചയ്ക്ക് കഴിയും. കടച്ചക്ക കഴിച്ചാൽ കിട്ടുന്ന നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ.എൻ.എസ്.രാജേഷ് കുമാർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
ഇവയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, നെഞ്ചരിച്ചിൽ പ്രശ്നങ്ങൾ മാറുന്നതിനുള്ള ഉത്തമ ഭക്ഷണമാണ് കടച്ചക്ക. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിൽ അടിഞ്ഞിരിക്കുന്ന പല ചീത്ത വസ്തുക്കളും നീക്കം ചെയ്യുന്നു. മലവിസർജനം സുഗമമാക്കാനും കടച്ചക്ക സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: അച്ഛന്റെ ആ വാക്കുകൾ നെഞ്ചിൽകൊണ്ടു; അദ്നാൻ സാമി 6 മാസം കൊണ്ട് കുറച്ചത് 120 കിലോ
ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം സഹായിക്കും. ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. രോഗങ്ങൾ പെട്ടെന്ന് മാറാൻ സഹായിക്കും. ഉയർന്ന അളവിൽ ഊർജം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം. പലരും ചോറിനൊപ്പം ചേർത്താണ് കടച്ചക്ക കഴിക്കാറുള്ളത്. എന്നാൽ, ഇവയിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഉണ്ട്. അപ്പോൾ ചോറിനൊപ്പമോ മറ്റു കാർബൊഹൈഡ്രേറ്റ് ഭക്ഷണങ്ങൾക്കൊപ്പമോ കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും. അതിനാൽ, കടച്ചക്ക എപ്പോഴും കറിവയ്ക്കാതെ തേങ്ങാപ്പാലിലോ വെള്ളത്തിലോ പുഴുങ്ങിയിട്ട് ഒരു നേരത്തെ ഭക്ഷണമായിട്ട് കഴിക്കുക. കടച്ചക്ക കൊച്ചുകുട്ടികൾക്ക് പോലും കഴിക്കാൻ കൊടുക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us