scorecardresearch

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ; ടൈപ്പ് 2 പ്രമേഹരോഗികളിൽ മരണത്തിന് കാരണം?

ഇവയ്ക്ക് പകരം കാപ്പിയോ ചായയോ വെള്ളമോ കുടിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിന്റെയും മരണത്തിന്റെയും സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു

ഇവയ്ക്ക് പകരം കാപ്പിയോ ചായയോ വെള്ളമോ കുടിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിന്റെയും മരണത്തിന്റെയും സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു

author-image
Health Desk
New Update
type 2 diabetes | sugar-sweetened beverages | heart disease

പ്രമേഹ ബാധിതർ ഗ്ലൈസീമിക് ഇൻഡെക്സ് കുറഞ്ഞതും ഫൈബർ അടങ്ങിയതുമായ കാർബോ ഹൈഡ്രേറ്റ് ഭക്ഷണം തെരഞ്ഞെടുക്കുക

പ്രമേഹരോഗികൾ​ ഭക്ഷണക്രമത്തിൽനിന്നു പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണെമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. ഷുഗർ സ്വീറ്റൻഡ് പാനീയങ്ങൾ (എസ്എസ്ബിഎസ്) കുടിക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികളിൽ ഹൃദ്രോഗം ഉണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ്, ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച പ്രോസ്പെക്റ്റീവ് പഠനത്തിൽ പറയുന്നത്. കാപ്പിയോ ചായയോ വെള്ളമോ കുടിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗത്തിന്റെയും മരണത്തിന്റെയും സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനത്തിൽ പറയുന്നു.

Advertisment

“ഫുൾ ഫാറ്റുള്ള പാൽ ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും (സിവിഡി) ടൈപ്പ് 2 പ്രമേഹമുള്ളവരിൽ (ടി 2 ഡി) മരണത്തിനും സാധ്യത ഉയർത്തുന്നു. മറുവശത്ത്, കൊഴുപ്പ് കുറഞ്ഞ പാൽ ഉപഭോഗം സിവിഡികളുടെയും മരണത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നു. പഠനമനുസരിച്ച്, കോഫി ടീ അല്ലെങ്കിൽ കൊഴുപ്പ് കുറഞ്ഞ പാലിന്റെ ഉപഭോഗം പ്രമേഹരോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു,” പ്രസ്തുത ഗവേഷണത്തിൽനിന്നുള്ള വിവരങ്ങളെക്കുറിച്ച്, ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നു.

സ്വീറ്റൻഡ് പാനീയങ്ങൾക്ക് പകരമായി, കാപ്പി, ചായ, വെള്ളം, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ ഉപയോഗിച്ചപ്പോൾ, അപകടസാധ്യത യഥാക്രമം 18, 16, 16, 12, 8 ശതമാനം കുറയുമെന്ന് പഠനം കണ്ടെത്തി. പ്രമേഹം വഴിയുള്ള മരണസാധ്യതയും ഇങ്ങനെ കുറയും. സിവിഡിയുടെ അനുബന്ധ കണക്കുകൾ യഥാക്രമം 20, 24, 20, 19, 15 ശതമാനം എന്നിങ്ങനെയായിരുന്നു.

'സിമ്പിൾ ഷുഗർ' എന്നും വിളിക്കപ്പെടുന്ന ഷുഗർ സ്വീറ്റൻഡ് പാനീയങ്ങൾ ഇൻസുലിൻ അളവ് വർധിപ്പിക്കുന്നു. “ഹ്രസ്വകാലത്തിലും ദീർഘകാലത്തിലും ഈ ഇൻസുലിൻ സ്‌പൈക്ക് ഹാനികരമാണ്. ഉയർന്ന അളവിലുള്ള ഇൻസുലിൻ അമിതശരീരഭാരം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു," പഠനത്തെക്കുറിച്ച് കുമ്പള്ള ഹിൽ ഹോസ്പിറ്റലിലെ സൈഫി ഹോസ്പിറ്റലിൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.കൗശൽ ഛത്രപതി പറഞ്ഞു.

Advertisment

മധുരം ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക. “ചായയും കാപ്പിയും പോലുള്ള മറ്റ് പാനീയങ്ങൾ കുടിക്കുന്നത് പ്രയോജനകരമാണെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഈ പാനീയങ്ങളും പ്രതിദിനം മിതമായ അളവിൽ (3-4 കപ്പ് അല്ലെങ്കിൽ 700-900 മില്ലി) കുടിച്ചാൽ മാത്രമേ ഗുണം ചെയ്യൂ, ” യശോദ ഹോസ്പിറ്റൽസിലെ കാത്ത് ലാബ് ഡയറക്ടറും സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ.ഭരത് വിജയ് പുരോഹിത് പറയുന്നു.

പ്രോസസ് ചെയ്ത മാവിന് പകരം കൂടുതൽ സമയമെടുത്ത് ദഹിക്കുന്ന റാഗി, ബജ്‌റ തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ കഴിക്കാൻ ഡോ.കൗശൽ നിർദേശിച്ചു. “ഇവ രക്തത്തിലെ പഞ്ചസാരയുടെ വർധിപ്പിക്കുന്നതിന് സമയമെടുക്കുന്നു. അങ്ങനെ ഇൻസുലിൻ വർധന കുറയുന്നു," ഡോ.കൗശൽ പറഞ്ഞു. മിതമായ അളവിലുള്ള കഫീൻ കാർഡിയോപ്രൊട്ടക്റ്റീവ് ആയതിനാൽ കാപ്പി/ചായ കഴിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

പോളിഫെനോൾ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഈ ഗുണം നൽകുന്നതെന്ന് ഡോ.ഭരത് പറഞ്ഞു. ഇത് കൂടുതലും ഗ്രീൻ ടീയിലാണ് ഉണ്ടാകുക. കൂടാതെ ബെറി, ഡാർക്ക് ചോക്ലേറ്റുകൾ, റെഡ് വൈൻ എന്നിവയിലും കാണപ്പെടുന്നു. "ഇത് രക്തക്കുഴലുകളുടെ വികാസവും രോഗാവസ്ഥയും കുറയ്ക്കുന്നു. ചീത്ത കൊളസ്ട്രോൾ, ശരീരത്തിലെ വീക്കം, രക്തത്തിലെ പ്രോകോഗുലന്റ് (കട്ടിപിടിക്കുന്ന പ്രവണത) പ്രവർത്തനം എന്നിവ കുറയ്ക്കുകയും അതുവഴി കാർഡിയോപ്രൊട്ടക്റ്റീവ് പ്രഭാവം നൽകുകയും ചെയ്യുന്നു. എന്നാൽ ഇവ മിതമായി മാത്രമാണ് ഉപയോഗിക്കേണ്ടത്.
കഫീൻ, ടാനിൻ എന്നിവയുടെ സാന്നിധ്യം മൂലമാണിത്. ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ദഹനക്കേട് തുടങ്ങിയവയ്ക്കും കാരണമാകുന്നു.

Health Tips Heart Attack Diabetes Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: