രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലും താഴുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ ലോ ബ്ലെഡ് ഷുഗർ എന്ന അവസ്ഥയുണ്ടാകുന്നത്. വിറയൽ, വിയർപ്പ്, ബോധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാര കുറയുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് സംസാരത്തിലെ മന്ദത.
“ ഹൈപ്പോഗ്ലൈസീമിയ ഗുരുതരമാകുമ്പോൾ ആശയക്കുഴപ്പം, മങ്ങിയ കാഴ്ച, മരവിപ്പ്, സംസാരത്തിലെ മന്ദത എന്നിവയ്ക്കും മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾക്കും കാരണമാകും. കോമയിൽ വരെ ആകാൻ സാധ്യതയുണ്ട്,” ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.പവൻ കുമാർ ഗോയൽ പറഞ്ഞു.
മനുഷ്യ മസ്തിഷ്കം ഊർജ്ജത്തിനായി ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാരയുടെ സ്ഥിരമായ വിതരണത്തെ ആശ്രയിച്ചിരിക്കുന്നു. “രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴുമ്പോൾ, തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. ഇത് ആശയക്കുഴപ്പം, മരവിപ്പ്, മങ്ങിയ കാഴ്ച, സംസാരത്തിലെ മന്ദത തുടങ്ങിയ നാഡീസംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ഈ അളവ് കുറഞ്ഞുതന്നെ ഇരിക്കുകയും ഹൈപ്പോഗ്ലൈസീമിയ ചികിത്സിച്ചിക്കാതിരിക്കുകയും ചെയ്താൽ, രോഗി കോമയിൽ എത്താൻ സാധ്യതയുണ്ട്. അത് ജീവനും ഭീഷണിയായേക്കാം,” ഡോ.പവൻ വിശദീകരിക്കുന്നു.
ഗ്ലൂക്കോസാണ് തലച്ചോറിന്റെ പ്രധാന മെറ്റബോളിക് ഇന്ധനം. “മസ്തിഷ്കത്തിന് ഗ്ലൂക്കോസ് സമന്വയിപ്പിക്കാനും കുറച്ച് മിനിറ്റിലധികം സംഭരിക്കാനും കഴിയില്ല. അതിനാൽ രക്തചംക്രമണത്തിൽ തുടർച്ചയായി ഗ്ലൂക്കോസിന്റെ ആവശ്യമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നത് തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും സംസാരം മന്ദഗതിയിലാകുകയും ചെയ്യുന്നു,” വൈശാലി, എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്, മാക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ജിമ്മി പഥക് പറഞ്ഞു.
രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ കാരണമെന്ത്?
ഹൈപ്പോഗ്ലൈസീമിയയുടെ കാരണങ്ങൾ പലതാണ്. “ആൻറി ഡയബറ്റിക്സ് (സൾഫോണിലൂറിയസ്), ഇൻസുലിൻ തുടങ്ങിയ മരുന്നുകൾ, സെപ്സിസ്, കരൾ രോഗം, കിഡ്നി രോഗം, മദ്യം, മുഴകൾ അല്ലെങ്കിൽ കോർട്ടിസോൾ പോലുള്ള ഹോർമോൺ കുറവുകൾ എന്നിവ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകും, ”ഡോ. ജിമ്മി പറഞ്ഞു.
രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നതിനുള്ള മറ്റു കാരണങ്ങൾ:
- ഇൻസുലിൻ രക്തചംക്രമണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത്
ഗ്ലൂക്കോസിന്റെ ഉപഭോഗത്തെക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് (ഡിമാൻഡ്> സപ്ലൈ) - ഐജിഎഫ് -2 സ്രവിക്കുന്നു
എല്ലാ പ്രമേഹരോഗികളും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡോ. ജിമ്മി നിർദ്ദേശിച്ചു.
- പകൽ സമയങ്ങളിൽ കൃത്യസമയത്ത് ഭക്ഷണവും ലഘുഭക്ഷണവും കഴിക്കുക.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തുക.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് മരുന്ന് ക്രമീകരിക്കുക.
- ഭക്ഷണമോ കഴിക്കാതിരിക്കുന്നതും ഉപവാസവും ഒഴിവാക്കുക.
- സ്ഥിരമായി വ്യായാമം ചെയ്യുക
- മദ്യപാനം പരിമിതപ്പെടുത്തുക
- ഗ്ലൂക്കോസ് ഗുളികകൾ അല്ലെങ്കിൽ മിഠായി പോലെ വേഗത്തിൽ പ്രവർത്തിക്കുന്ന ഗ്ലൂക്കോസിന്റെ ഉറവിടം കൈയിൽ കരുതുക. രക്തത്തിലെ പഞ്ചസാര കുറയുന്നതായി തോന്നിയാൽ ഉടൻ തന്നെ ഗ്ലൂക്കോസ് ഗുളികകൾ കഴിക്കാം.
- പ്രമേഹരോഗിയാണെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ ഐഡി കൈയിൽ കരുതുക.
“രക്തത്തിലെ ഗ്ലൂക്കോസ് കുറവായിരിക്കുമ്പോൾ 15 ഗ്രാം കാർബോഹൈഡ്രേറ്റ് കഴിക്കാനും 15 മിനിറ്റിനുശേഷം അത് വീണ്ടും പരിശോധിക്കാനും 15-15 നിയമം നിർദ്ദേശിക്കുന്നു. അത് 70 mg/dL-ൽ താഴെയാണെങ്കിൽ, മറ്റൊരു ഗ്ലൂക്കോസ് ഗുളിക കൂടി കഴിക്കുക,” ഡോ. ജിമ്മി പറഞ്ഞു.