scorecardresearch
Latest News

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്ഷയരോഗസാധ്യത വർധിപ്പിക്കുമോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുമ്പോൾ ടിബിയുടെ ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരുന്നു. കൂടാതെ മ്യൂട്ടേഷനുകളുടെ സാധ്യതയും കൂടുതലാണ്.

low blood sugar, hypoglycemia, slurred speech, neurological symptoms, glucose, brain function, coma, healthcare, health
പ്രതീകാത്മക ചിത്രം

ചെന്നൈയിൽ നിന്നുള്ള 28കാരന്റെ തന്റെ കഴുത്തിൽ ഒരു മുഴ വളരുന്നത് ശ്രദ്ധിച്ചു. എന്നാൽ പിന്നീട് അത് അങ്ങ് വിട്ടുകളയുകയും ചെയ്തു. പക്ഷേ ഒരു മാസം കൊണ്ട് മുഴയുടെ വലുപ്പം ഒരു ക്രിക്കറ്റ് ബോളിന് തുല്യമായി. ഭാര്യയുടെ നിർബന്ധപ്രകാരം യുവാവ് ഡോക്ടറെ സന്ദർശിക്കുകയും കഴുത്തിലെ ലിംഫ് നോഡുകളിൽ ക്ഷയരോഗം (ടിബി) ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ശ്വാസകോശത്തിന് പുറത്ത് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഈ അവസ്ഥയാണ് സ്ക്രോഫുല.

മരുന്നുകൾ നൽകിയിട്ടും, നാല് മാസത്തിന് ശേഷവും യുവാവിന്റെ കഫ പരിശോധന ടിബി പോസിറ്റീവ് ആയി തന്നെ കാണിച്ചു. ഡോക്ടർമാർ മറ്റു പരിശോധനകളും നടത്തി നോക്കി. എൽഡിഎച്ച്, ഇഎസ്ആർ, എച്ച്എസ്സിപിആർ, എച്ച്ബിഎഐസി ലെവലുകളും ഉയർന്നു. അതോടെ ടിബിയ്ക്ക് പിന്നിലെ യഥാർഥ കാരണം പിടികിട്ടി. പ്രമേഹം. “എന്റെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ലെവൽ 400 mg/dL-ന് മുകളിലായിരുന്നു (100 mg/dL-ൽ താഴെയാണ് നോർമൽ) എന്റെ അച്ഛന് പ്രമേഹമുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്ര ചെറുപ്പത്തിൽ അത് എനിക്ക് ലഭിക്കുമെന്ന് കരുതിയില്ല എനിക്ക് അത് ലഭിക്കാൻ വളരെ ചെറുപ്പമാണെന്ന് ഞാൻ കരുതി,” രോഗനിർണയത്തിനുശേഷം യുവാവ് പറഞ്ഞു.

ലെറ്റന്റ്( ഹിഡൺ), ആക്ടീവ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള ടിബിയാണ് ഉള്ളത്. ലെറ്റന്റ് ടിബിയിൽ ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് ബാക്ടീരിയയെ ചെറുക്കാൻ കഴിയുന്നതിനാൽ ആളുകൾക്ക് അസുഖം വരില്ല. എന്നാൽ പ്രമേഹരോഗികളിൽ പ്രതിരോധശേഷി കുറയുന്നു. അങ്ങനെ ബാക്ടീരിയയുടെ വളർച്ച തടയാൻ ശരീരത്തിന് കഴിയുന്നില്ല. അതോടെ അവർ ആക്ടീവ് ടിബി രോഗികളായി മാറുന്നു.

ആഗോളതലത്തിലെ ക്ഷയരോഗത്തിന്റെ 15 ശതമാനവും പ്രമേഹം മൂലമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ടിബി-ഡയബറ്റിസ് ഉയർന്ന വ്യാപനമുണ്ട്.

ഇന്ത്യയിലുടനീളം സ്ഥിതി ഇതുതന്നെയാണ്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ 2022 ജനുവരി 1 നും സെപ്റ്റംബർ 30 നും ഇടയിൽ വീടുകളിൽ പോയിനടത്തിയ സർവേയിൽ പ്രമേഹവും ക്ഷയരോഗവുമുള്ള 9,780 രോഗികളെയാണ് കണ്ടെത്തിയത്. പ്രമേഹമുള്ളവർക്ക് ഉയർന്ന അപകടസാധ്യതയുള്ളതെങ്ങനെയെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഒപ്പം, ക്ഷയരോഗവും ക്ഷയരോഗികൾക്ക് പ്രമേഹം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും.

പ്രമേഹരോഗികളിൽ ടിബിയുടെ സാധ്യത വർധിക്കുന്നതെങ്ങനെ?

ലെറ്റന്റ് ടിബിയും പ്രമേഹവും ഉള്ള ആളുകളിൽ ടിബി ആക്ടീവ് ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആഗോള ഗവേഷണങ്ങളിൽ പറയുന്നു. ടിബി പോലുള്ള കോശ-മധ്യസ്ഥ പ്രതിരോധശേഷി ഒരു പ്രധാന പങ്ക് വഹിക്കുന്ന അണുബാധകൾക്ക് പ്രമേഹം കാരണമാകുന്നു.

“അനിയന്ത്രിതമായ പ്രമേഹം ഒരു വ്യക്തിയെ പ്രതിരോധശേഷിയില്ലാത്തതാക്കുന്നാണ് ആരോഗ്യത്തെ ഏറ്റവും അധികം ആശങ്കയിലാക്കുന്നത്. ഇത് മെറ്റബോളിസത്തിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് ടി സെൽ പ്രതിരോധശേഷി കുറയ്ക്കുകയും അതുവഴി ക്ഷയരോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഡോ. എൽ.എച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ ശ്വാസകോശ വിദഗ്ധനായ ഡോ.സ്വപ്നിൽ മേത്ത വിശദീകരിക്കുന്നു,

പ്രമേഹ-ടിബി രോഗികളുടെ ചികിത്സാ പ്രോട്ടോക്കോൾ

രോഗികൾക്ക് ചികിത്സ അതേപടി തുടരുമെന്ന് ഡോക്ടർമാർ പറയുന്നു. “രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാൽ, ടിബി ഭേദമാക്കാൻ എളുപ്പമാണെന്നും അതിനാൽ ടിബി രോഗികൾക്ക് കൃത്യമായ പ്രമേഹ മരുന്നുകൾ നൽകേണ്ടത് അത്യാവശ്യമാണ്,” എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി കൺസൾട്ടന്റായ ഡോ ഡേവിഡ് ചാണ്ടി പറയുന്നു.

പല ടിബി രോഗികളിലും പ്രമേഹ ഗുളികകൾ ഛർദ്ദിക്ക് കാരണമായേക്കാം. അപ്പോൾ ഇൻസുലിന് മുൻഗണന നൽകുന്നു. “ചിലപ്പോൾ ടിബി മരുന്നുകൾ കരളിനെ ബാധിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ, പ്രമേഹ ഗുളികകൾക്ക് പകരം ഇൻസുലിൻ ആക്കാം, ”ഡോ ഡേവിഡ് പറയുന്നു.

പ്രമേഹരോഗികളുടെ ഭക്ഷണനിയന്ത്രണം

ചില ടിബി മരുന്നുകൾ ഗ്ലൂക്കോസ് നിയന്ത്രണം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.“പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയും പഞ്ചസാര ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിൽ ഉയർന്ന പ്രോട്ടീൻ ഉണ്ടാക്കാൻ അവരെ സഹായിക്കുന്നു. ഇത് ടിബിക്കും നല്ലതാണ്,” ഫോർട്ടിസ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ധ ഡോ.അനിതാ മാത്യു പറയുന്നു.

അത്തരം രോഗികൾക്ക് ഭക്ഷണത്തിന്റെ 50 ശതമാനവും നാരുകളുടെ രൂപത്തിൽ ആവശ്യമാണ്. അതായത് പച്ചക്കറികളും പഴങ്ങളും. ഭക്ഷണത്തിന്റെ നാലിലൊന്ന് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് ആയിരിക്കണം. കാൽഭാഗം പ്രോട്ടീൻ ആയിരിക്കണം. അത്തരം സാഹചര്യങ്ങളിൽ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ മൈദ (റൊട്ടി, ബിസ്‌ക്കറ്റ്), മധുരപലഹാരങ്ങൾ, ശർക്കര, തേൻ, വറുത്ത ഭക്ഷണങ്ങൾ എന്നിവയാണ്, ഡോ.ഡേവിഡ് പറഞ്ഞു.

‘ഡയബറ്റിസ് മെലിറ്റസും മൾട്ടി-ഡ്രഗ്-റെസിസ്റ്റന്റ് ട്യൂബർകുലോസിസും തമ്മിലുള്ള ബന്ധം’ പോലെയുള്ള പഠനങ്ങളിൽ “പ്രമേഹത്തിന് MDR-TB വികസിപ്പിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും” എന്ന് അഭിപ്രായപ്പെടുന്നു.

“രക്തത്തിലെ പഞ്ചസാരയുള്ള അനിയന്ത്രിതമായ ആളുകൾക്ക് ഡ്രഗ്-റെസിസ്റ്റന്റ് പ്രതിരോധശേഷിയുള്ള ടിബി വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാരണം, ടിബി ബാക്ടീരിയകൾ പഞ്ചസാരയിൽ വേഗത്തിൽ വളരുകയും മ്യൂട്ടേഷനുകൾ വികസിപ്പിക്കാനുള്ള സാധ്യതയും കൂടുന്നു, ,” ഡോ.ഡേവിഡ് പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why high blood sugar levels put you at a high risk of tb