scorecardresearch

കൊളസ്ട്രോൾ മാറ്റാനും ഹൃദ്രോഗം തടയാനും രക്തസമ്മർദം നിയന്ത്രിക്കാനും മഞ്ഞൾ സഹായിക്കുമോ?

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇതിന് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് ഹൃദയധമനികളെ ആരോഗ്യമുള്ളതാക്കുന്നു

turmeric, food, health, ie malayalam
മഞ്ഞൾ

ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ ഹൃദയാരോഗ്യത്തിന് മഞ്ഞൾ ഏറെ സഹായിക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന പല പഠനങ്ങളിലും കണ്ടെത്തി. കുർക്കുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന്റെ പ്രധാന കാരണം. ഇത് ശരീരത്തെ ഡീജനറേറ്റീവ് രോഗങ്ങൾ, മെറ്റബോളിക് സിൻഡ്രോം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിൽ ആന്റിഓക്‌സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുർക്കുമിൻ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു, കോശങ്ങളുടെ കേടുപാടുകൾ തടയുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന വാസ്കുലർ ടിഷ്യൂകളിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതുമായി മഞ്ഞൾ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയാരോഗ്യത്തിനുള്ള ഒരു കവചമെന്ന നിലയിൽ, കുർക്കുമിൻ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗം തടഞ്ഞേക്കാം.

രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, പ്ലേറ്റ്‌ലെറ്റുകൾ ഒന്നിച്ചുകൂടുന്നത് തടയുകയും ധമനികളുടെ ഭിത്തികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. 12 ആഴ്ച കുർക്കുമിൻ സപ്ലിമെന്റുകൾ കഴിച്ച ആരോഗ്യമുള്ള മധ്യവയസ്കരിലും മുതിർന്നവരിലും ആർട്ടറി എൻഡോതെലിയൽ ഉൽപാദനം തടഞ്ഞുവെന്ന് ഒരു പഠനം കണ്ടെത്തി. ഉയർന്ന രക്തസമ്മർദത്തിൽ ഇതൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തിയ 121 പേരെ പങ്കെടുപ്പിച്ച് മറ്റൊരു പഠനം നടത്തി. ശസ്ത്രക്രിയയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പും ശേഷവും, പ്രതിദിനം 4 ഗ്രാം കുർക്കുമിൻ കഴിച്ച ഗ്രൂപ്പിന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം കുറഞ്ഞു. കുർക്കുമിൻ സുരക്ഷിതമാണെന്നും ചില കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയുള്ളവരെ സംരക്ഷിക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ, മഞ്ഞളിന്റെ സത്ത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളിൽ എൽഡിഎൽ (മോശം) കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുവെന്ന് കണ്ടെത്തിയിരുന്നു.

പ്രമേഹത്തിന്റെ അവസ്ഥ ഒരാളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് കണക്കിലെടുക്കുമ്പോൾ, ഓക്സിഡേറ്റീവ് സ്ട്രെസ്, ഇൻഫ്ലാമേറ്ററി പ്രക്രിയകൾ എന്നിവ അടിച്ചമർത്താനുള്ള കഴിവ് കാരണം കുർക്കുമിൻ പ്രമേഹ വിരുദ്ധമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ്, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നിവ ഗണ്യമായി കുറയ്ക്കുന്നു. പ്രീ ഡയബറ്റിസ് ഉള്ളവരിൽ, ഒമ്പത് മാസം കുർക്കുമിൻ കഴിച്ചവർക്ക്, പ്ലേസിബോ എടുക്കുന്നവരേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ശരീരത്തിന് എത്രമാത്രം കുർക്കുമിൻ ആവശ്യമാണ്?

3 ഗ്രാം മുതൽ 5 ഗ്രാം വരെ ഭാരമുള്ള ഏത് അസംസ്കൃത മഞ്ഞളും നിങ്ങൾക്ക് 200 മില്ലിഗ്രാം മുതൽ 500 മില്ലിഗ്രാം വരെ കുർക്കുമിൻ നൽകും. പ്രതിദിനം 500-2,000 മില്ലിഗ്രാം മഞ്ഞളാണ് പല പഠനങ്ങളും നിശ്ചയിച്ചിട്ടുള്ളത്. പലരും മഞ്ഞൾ തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്, എന്നാൽ കുർക്കുമിൻ പുറത്തുവിടാൻ ഇതിലേക്ക് കുരുമുളക് ചേർക്കേണ്ടതുണ്ട്.

ലേഖനം എഴുതിയത് മാക്സ് ഹെൽത്ത് കെയറിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് റീജിയണൽ ഹെഡ് റിതിക സമദ്ദർ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can turmeric help in busting cholesterol preventing heart disease