scorecardresearch

വേനൽക്കാലത്ത് പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ടോ?

പാൽ തിളപ്പിക്കുന്നതിലൂടെ അതിലെ ഹാനികരമായ ബാക്ടീരിയകളും മറ്റ് അണുക്കളും നശിച്ചു പോകുന്നു. ഫ്രിഡ്ജിന്റെ സഹായം ഇല്ലാതെ തന്നെ ഒരു നിശ്ചിത സമയത്തേക്ക് പാൽ സൂക്ഷിക്കുന്നതിന് ഇത് ഉപകാരപ്പെടും

പാൽ തിളപ്പിക്കുന്നതിലൂടെ അതിലെ ഹാനികരമായ ബാക്ടീരിയകളും മറ്റ് അണുക്കളും നശിച്ചു പോകുന്നു. ഫ്രിഡ്ജിന്റെ സഹായം ഇല്ലാതെ തന്നെ ഒരു നിശ്ചിത സമയത്തേക്ക് പാൽ സൂക്ഷിക്കുന്നതിന് ഇത് ഉപകാരപ്പെടും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

കടകളിൽ ഫ്രീസറിൽ സൂക്ഷിക്കുന്ന പാൽ വാങ്ങി വീട്ടിലെത്തിച്ചാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് പതിവ്. നിശ്ചിത സമയത്തിനിപ്പുറം പാൽ അന്തരീക്ഷതാപനിലയിൽ ഇരുന്നാൽ ചീത്തയാകും എന്ന നമ്മുടെ പേടിയാണ് ഇതിനു കാരണം. എന്നാൽ എല്ലായ്പ്പോഴും ഇത് സാധ്യമായെന്നുവരില്ല. അങ്ങനെയെങ്കിൽ പാൽ എങ്ങനെ ചീത്തയാകാതെ സൂക്ഷിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?. അതിനൊരു വിദ്യ പറഞ്ഞു തരികയാണ് ഡിജിറ്റൽ ക്രിയേറ്റർ ശശാങ്ക് അൽഷി. 

Advertisment

പാൽ തിളപ്പിച്ചതിനു ശേഷം പാത്രത്തിൽ അന്തരീക്ഷതാപനിലയിൽ തന്നെ വയ്ക്കുക. നല്ല വീതിയുള്ള ഒരു പാത്രത്തിൽ അൽപ്പം വെള്ളം എടുത്ത് പാൽ പാത്രം അതിലേയ്ക്കു ഇറക്കി വയ്ക്കുക എന്നാണ് അൽഷി പറയുന്നത്. തിളപ്പിച്ചതിനു ശേഷം അന്തരീക്ഷതാപനിലയിൽ തന്നെ സൂക്ഷിക്കുന്നത് പാൽ പെട്ടെന്ന് കേടാകുന്നത് തടയുമെങ്കിലും ഈ രീതിക്കും അതിൻ്റേതായ പോരായ്മകൾ ഉണ്ടെന്ന് ചീഫ് ഡയറ്റീഷ്യൻ എൽ.ശുഭാ രമേശ് പറയുന്നു.

ചൂടാക്കിയ പാൽ വെള്ളത്തിൽ ഇറക്കി വയ്ക്കുന്നതിന്റെ ഗുണങ്ങൾ

പാൽപാത്രം വെള്ളത്തിൽ വയ്ക്കുമ്പോൾ ഒരു തരത്തിലുള്ള ഇൻസുലേഷനാണ് സൃഷ്ടിക്കപ്പെടുന്നത്. ചൂടിനെ പിടിച്ചു നിർത്താനുള്ള ശേഷി വെള്ളത്തിനുണ്ട്. തണുക്കുന്നതിനു മുമ്പായി ധാരാളം ചൂട് ആഗിരണം ചെയ്യുന്നു. അതിനാൽ ചുറ്റുപാടും ഉണ്ടാകുന്ന താപനിലയിലെ വ്യതിയാനം പാലിനെ ബാധിക്കില്ല. അന്തരീക്ഷ താപനിലയുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പാലിൽ സംഭവിക്കുന്ന കെമിക്കൽ പ്രവർത്തനങ്ങളെ അത് മന്ദഗതിയിലാക്കും. 

പാൽ തിളപ്പിച്ചുവയ്ക്കുന്നതിന്റെ ഗുണങ്ങൾ

പാൽ തിളപ്പിക്കുന്നതിലൂടെ അതിലെ ഹാനികരമായ ബാക്ടീരിയകളും മറ്റ് അണുക്കളും നശിച്ചു പോകുന്നു. ഫ്രിഡ്ജിന്റെ സഹായം ഇല്ലാതെ തന്നെ ഒരു നിശ്ചിത സമയത്തേക്ക് പാൽ സൂക്ഷിക്കുന്നതിന് ഇത് ഉപകാരപ്പെടുമെന്ന് ശുഭ പറയുന്നു. മാത്രമല്ല പാൽ പിരിയാൻ കാരണമാകുന്ന എൻസൈമുകളേയും പ്രവർത്തനരഹിതമാക്കാൻ ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

Advertisment

ഇങ്ങനെയൊക്കെ ആണെങ്കിലും പാൽ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില വസ്തുതകളും ഉണ്ട് 

ബാക്ടീരിയകളുടെ വളർച്ച: നന്നായി തിളപ്പിച്ചു എന്നു വിശ്വസിച്ചാലും ഒരു നിശ്ചിത സമയപരിധിയിൽ കൂടുതൽ പാൽ  ഫ്രിഡ്ജിന്റെ സഹായം ഇല്ലാതെ അന്തരിക്ഷതാപനിലയിൽ തന്നെ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്കു കാരണമാകും. തിളപ്പിച്ചുവെങ്കിലും പൂർണ്ണമായും സശിക്കാത്ത ബാക്ടീരിയകളുടെ സാന്നിധ്യമോ അല്ലെങ്കിൽ തിളപ്പിച്ചതിനു ശേഷം രൂപപ്പെട്ട ബാക്ടീരിയകളുടെ സാന്നിധ്യമോ ആകാം ഇതിനു കാരണം.

പാരിസ്ഥതിക സാഹചര്യങ്ങൾ: ചൂട് അധികമുള്ള സമയം അല്ലെങ്കിൽ ഈർപ്പമുള്ള അന്തരീക്ഷം എന്നിവ ബാക്ടീരിയകളുടെ അമിതമായ വളർച്ചയ്ക്കു കാരണമാകും. അത്തരം കാലാവസ്ഥയിൽ പാൽ കേടാകുവാൻ സാധ്യത കൂടുതലാണ്.

ആരോഗ്യ സുരക്ഷ: ചെറിയ കുട്ടികൾ പ്രായമായവർ പ്രത്യേകിച്ചും പ്രതിരോധശേഷി കുറവുള്ളവർ, ഇത്തരക്കാർക്ക് ഭക്ഷണത്തിലൂടെയുണ്ടാകുന്ന രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

പാൽ വീണ്ടും ചൂടാക്കുന്നതിലെ പ്രശ്നങ്ങൾ: ഒരിക്കൽ ചൂടാക്കിയ പാൽ  വീണ്ടും ചൂടാക്കുന്നത് അതിന്റെ പോഷക ഗുണങ്ങളെ നശിപ്പിക്കുന്നതിനും നിറത്തിനും രുചിക്കും വ്യത്യാസം കൊണ്ടു വരുന്നതിനും കാരണമാകും.

Read More

Milk Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: