/indian-express-malayalam/media/media_files/2025/06/12/Gom10PlFn9ot39sN7t2G.jpg)
സോനം കപൂർ
അഭിനേത്രി എന്ന നിലയിൽ, സോനം കപൂറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരിയായ ഡയറ്റും പതിവ് വ്യായാമവും സോനത്തിന്റെ ആരോഗ്യ രഹസ്യമാണ്. 40 കാരിയായ സോനം അടുത്തിടെ തന്റെ ദൈനംദിന ഭക്ഷണക്രമത്തെക്കുറിച്ചും ഒരു ദിവസം താൻ കഴിക്കുന്നത് എന്താണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിരുന്നു.
6 മണിക്ക് നാരങ്ങ വെള്ളം
നാരങ്ങ ചേർത്ത ഒരു കപ്പ് ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് സോനം തന്റെ ദിവസം ആരംഭിക്കുന്നത്. ഈ പ്രഭാത ശീലം ദഹനത്തെ സഹായിക്കുകയും വിറ്റാമിൻ സി നൽകുകയും ചെയ്യുന്നു.
Also Read: ഫാറ്റി ലിവർ എന്ന നിശബ്ദ മഹാമാരി, എങ്ങനെ രോഗം തിരിച്ചറിയാം
6.45 ന് കൊളാജൻ ചോക്ലേറ്റ് കോഫി
ഓട്സ് മിൽക്കും കുറച്ച് ചോക്ലേറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന കൊളാജൻ ചേർത്ത കോഫി കുടിക്കുന്നു. കൊളാജൻ സപ്ലിമെന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്, മാത്രമല്ല നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു. കുതിർത്ത ബദാം, ബ്രസീൽ നട്‌സ് തുടങ്ങിയ നട്‌സുകളും കഴിക്കാറുണ്ട്.
9.45 ന് മുട്ടയും ടോസ്റ്റും
സോനം പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു, പലപ്പോഴും ഓംലെറ്റും ടോസ്റ്റും ആയിരിക്കും പ്രഭാത ഭക്ഷണം.
Also Read: വയർ വൃത്തിയാക്കാനും മുടി വളരാനും ഈ വെള്ളം കുടിക്കൂ
ഉച്ചയ്ക്ക് 1.45 ന് ചിക്കൻ അരാബിയാറ്റ പാസ്ത
ഉച്ചഭക്ഷണത്തിൽ സാധാരണയായി ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയിരിക്കും. പ്രോട്ടീന്റെ മികച്ച ഉറവിടമായ ചിക്കനൊപ്പം തക്കാളി ചേർത്ത അരാബിയാറ്റ പാസ്തയാണ് സോനം കഴിക്കുന്നത്.
വൈകുന്നേരം 5.15 ന് ചിക്കൻ ടോസ്റ്റ്
സോനത്തിന്റെ അത്താഴം പലപ്പോഴും ലഘുവും നേരത്തെയുമായിരിക്കും. പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രാത്രി 7 ന് സൂപ്പ്
സൂപ്പ് കഴിച്ചാണ് സോനം തന്റെ ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുന്നത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us