/indian-express-malayalam/media/media_files/2025/06/11/d8ijqaexJ7gUwPvPbBGL.jpg)
Source: Freepik
വയറിന്റെ ആരോഗ്യത്തിനുള്ള നിരവധി പ്രതിവിധികൾ ആയുർവേദത്തിലുണ്ട്. വയർ വൃത്തിയാക്കാൻ സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങളുള്ള കരിഞ്ചീരകത്തിന് ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും മികച്ചതാണിത്.
വയർ വൃത്തിയാക്കാനും മുടി വളരാനും കരിഞ്ചീരകം ചേർത്ത വെള്ളം സഹായിക്കുമെന്ന് പറയുകയാണ് ഡോ.അഖില വിനോദ്. ഇതിനായി ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ കരിഞ്ചീരകം ചേർത്ത് അടച്ചു വയ്ക്കുക. ചെറുതായി കളർ മാറിക്കഴിഞ്ഞ് അര മണിക്കൂറിനു ശേഷം രാത്രിയിൽ കുടിക്കുക. മുടി വളരാനും വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു.
Also Read: ധ്യാൻ ശ്രീനിവാസൻ മദ്യപാനം നിർത്തിയിട്ട് 10 വർഷമായി, ആരോഗ്യ ഗുണങ്ങൾ അറിയാമോ?
ഉപാപചയപ്രവർത്തനം വർധിപ്പിക്കാൻ കരിഞ്ചീരകം സഹായിക്കും. ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. കരിഞ്ചീരകത്തിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഗ്യാസ്, ദഹന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us