scorecardresearch

ധ്യാൻ ശ്രീനിവാസൻ മദ്യപാനം നിർത്തിയിട്ട് 10 വർഷമായി, ആരോഗ്യ ഗുണങ്ങൾ അറിയാമോ?

ഒരു കാലത്ത് ഞാന്‍ ഭയങ്കര മദ്യപാനിയായിരുന്നു. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വൈകിട്ടുമൊക്കെ മദ്യപിക്കുമെന്ന് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

ഒരു കാലത്ത് ഞാന്‍ ഭയങ്കര മദ്യപാനിയായിരുന്നു. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വൈകിട്ടുമൊക്കെ മദ്യപിക്കുമെന്ന് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

author-image
Health Desk
New Update
Dhyan Sreenivasan, Dhyan

ധ്യാൻ ശ്രീനിവാസൻ

എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നിങ്ങനെ മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനായതുകൊണ്ടുതന്നെ ഒരു കാലത്ത് വഴിതെറ്റിയ ജീവിതമായിരുന്നു ധ്യാനിന്റേത്. ഇക്കാര്യം ധ്യാൻ തന്നെ അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ഞാന്‍ ഭയങ്കര മദ്യപാനിയായിരുന്നു. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വൈകിട്ടുമൊക്കെ മദ്യപിക്കും. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. ഞാന്‍ നശിച്ച് പോകുമെന്നാണ് എല്ലാവരും കരുതിയത്. അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കി വിടുക പോലും ചെയ്തിട്ടുണ്ടെന്ന് ധ്യാൻ പറഞ്ഞിരുന്നു.

Advertisment

ധ്യാൻ മദ്യപാനം നിർത്തിയിട്ട് 10 വർഷമായെന്ന് പറയുകയാണ് അജു വർഗീസ്. ജിഞ്ചർ മീഡിയയിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അജു ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ മദ്യപാനം നിർത്തിയിട്ട് 2-3 വർഷമായെന്നും അജു പറഞ്ഞു. മദ്യപാനം നിർത്തിയാൽ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: വീട്ടിലെ ഭക്ഷണം കഴിച്ചു, വ്യായാമം ചെയ്തു; പ്രസവശേഷം യുവതി കുറച്ചത് 33 കിലോ

മദ്യപാനം നിർത്തുമ്പോൾ ഉറക്കമില്ലായ്മ, നിർജ്ജലീകരണം, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയ ചില ലക്ഷണങ്ങൾ തുടക്കത്തിൽ അനുഭവപ്പെട്ടേക്കാം. എന്നാൽ ഇവ താൽക്കാലികമാണ്. അമിതമായ മദ്യപാനത്തിൽ നിന്ന് കരകയറാൻ സാധാരണയായി നാലോ ആറോ ആഴ്‌ചകൾ എടുക്കും. മദ്യം ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളാനും സാധിക്കും. 

Advertisment

Also Read: തൈറോയ്ഡ് കൂടിയോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

മദ്യത്തിൽ നിന്നുള്ള കലോറിയുടെ അമിതഭാരം ഒഴിവാക്കപ്പെടുമ്പോൾ ഭക്ഷണക്രമത്തിലും മാറ്റം വരുത്തണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ച ഇലക്കറികൾ, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഈ കാലയളവിൽ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതും ശരീരത്തിന് ഗുണം ചെയ്യും. 

മദ്യം ഉപേക്ഷിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. തലവേദന കുറയ്ക്കാനും നിങ്ങളുടെ രക്തസമ്മർദ്ദം കുറയാനും ഇതിലൂടെ ശരീരം പ്രാപ്തമാകും. ശാരീരിക ആരോഗ്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ മാനസികാവസ്ഥയും ഏകാഗ്രതയും കൂടുതൽ മെച്ചപ്പെടുത്താനും മദ്യം ഒഴിവാക്കുന്നതിലൂടെ സാധിക്കും. സ്ഥിരമായി മദ്യപിക്കുന്നവർ 30 ദിവസത്തേക്ക് മദ്യം ഉപേക്ഷിച്ചപ്പോൾ, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, ക്യാൻസറുമായി ബന്ധപ്പെട്ട പ്രോട്ടീൻ എന്നിവയുടെ അളവ് കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: