/indian-express-malayalam/media/media_files/2025/06/11/6qtrjd74CQVhubbkzYej.jpg)
നിധി ഗുപ്ത
ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള ടിപ്സുകൾ പങ്കിടുന്ന ഹെൽത്ത് കോച്ചാണ് നിധി ഗുപ്ത. അടുത്തിടെ ശരീര ഭാരം കുറച്ചാണ് അവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഗർഭധാരണത്തിനുശേഷം തന്റെ ഭാരം 90 കിലോ ആയിരുന്നെന്നും ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വ്യായാമവും പിന്തുടർന്നതോടെ ശരീര ഭാരം 57 കിലോ ആയി കുറഞ്ഞുവെന്നും നിധി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചു.
അമ്മയായി മൂന്നു വർഷത്തിനുശേഷമാണ് വണ്ണം കുറയ്ക്കാനായി വ്യായാമവും ഭക്ഷണത്തിലെ മാറ്റവും തുടങ്ങിയത്. അതിനായി വീട്ടിൽ തന്നെ വ്യായാമം ചെയ്യാൻ തുടങ്ങി, മകൻ ഉറങ്ങുമ്പോൾ രാവിലെ 5 മണിക്ക് ഉണർന്നു. ഡംബെൽസ് ഉയർത്തുന്നതും കുറച്ച് കാർഡിയോ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്തു. ഭക്ഷണരീതിയിലും അവർ മാറ്റങ്ങൾ വരുത്തി.
Also Read: കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിന് രാവിലെ ഈ 3 ഭക്ഷണങ്ങൾ കഴിക്കൂ
താൻ കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. പ്രോസസ്ഡ് ഭക്ഷണമൊന്നും കഴിച്ചില്ല. പാർട്ടികൾക്കോ നൈറ്റ് ഔട്ടിങ്ങിനോ പോയില്ല. വീട്ടിൽ പുറത്ത് പോകുന്ന സമയത്ത് തന്റെ ഭക്ഷണക്രമത്തിലുള്ളവ കഴിക്കാൻ കിട്ടില്ലെന്ന് മനസിലാക്കിയാൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൂടെ കൊണ്ടുപോയി. "ആദ്യമൊക്കെ ഇത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. കാരണം എല്ലാ ദിവസവും ഞാൻ എന്നെത്തന്നെ പറഞ്ഞ് പഠിപ്പിച്ചു," നിധി പറഞ്ഞു.
Also Read: 1 വർഷം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 6 കാര്യങ്ങൾ ചെയ്തോളൂ
രണ്ട് വർഷത്തോളം നിധി ഈ രീതിയിൽ മുന്നോട്ടുപോയി. നിധിയുടെ ശരീര ഭാരം 64 കിലോയിലേക്കെത്തി. ശരീര ഭാരം കുറയ്ക്കാനായി നിധി തന്റെ പാത്രത്തിൽ കൂടുതൽ പ്രോട്ടീനാണ് ഉൾപ്പെടുത്തിയത്. വ്യായാമത്തിന് കൂടുതൽ സമയം ചെലവിട്ടു. 57 കിലോയിലേക്ക് എത്താൻ നിധിക്ക് വീണ്ടും 4 മാസമെടുത്തു. നമുക്ക് എന്താണ് പ്രയോജനപ്പെടുകയെന്ന് മനസിലാക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് നിധി പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us