scorecardresearch

രാവിലെ ഒരു സ്പൂൺ നെയ്യ്; ഇവർക്ക് അത് മസ്റ്റാ

ശിൽപ്പ ഷെട്ടി മുതൽ മലൈക വരെ; വെറുംവയറ്റിൽ നെയ്യ് കഴിച്ച് ദിവസം തുടങ്ങുന്ന താരങ്ങൾ,  ഗുണമിതാണ് 

ശിൽപ്പ ഷെട്ടി മുതൽ മലൈക വരെ; വെറുംവയറ്റിൽ നെയ്യ് കഴിച്ച് ദിവസം തുടങ്ങുന്ന താരങ്ങൾ,  ഗുണമിതാണ് 

author-image
Health Desk
New Update
Aditi Rao  |  Malaika Arora

ആയുർവേദം പറയുന്നതനുസരിച്ച്, ദിവസവും അതിരാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ആരോഗ്യകരമായൊരു ശീലമാണ്. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ രോഗശാന്തി പ്രക്രിയയെ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 

Advertisment

ബോളിവുഡ് താരങ്ങളായ ശിൽപ്പ ഷെട്ടി, മലൈക അറോറ, ജാൻവി കപൂർ, അദിതി റാവു ഹൈദാരി, ഭൂമി പഡ്നേക്കർ വരെയുള്ള താരങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് വെറും വയറ്റിൽ നെയ്യ് കഴിച്ചുകൊണ്ടാണ്. പല അഭിമുഖങ്ങളിലും തങ്ങളുടെ ദിനചര്യയിൽ നെയ്യിനുള്ള പ്രാധാന്യത്തെ കുറിച്ച് ഈ താരങ്ങൾ മനസ്സു തുറന്നിട്ടുണ്ട്.

വെറും വയറ്റിൽ നെയ്യ് കഴിക്കുന്നതു വഴി എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ലഭിക്കുക എന്നു നോക്കാം. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് മികച്ചതാണ് എന്നാണ് വിദഗ്ധർ പറയുന്നത്.  ചർമ്മം, ശിരോചർമ്മം, ആന്തരിക അവയവങ്ങൾ മുതലായവയ്ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണിത്. 

"വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ കഴിയുന്ന പ്രകൃതിദത്ത ഡിറ്റോക്സ് ശക്തി നെയ്യിലുണ്ട്. ഏകാഗ്രത വർധിപ്പിക്കാനും മസ്തിഷ്ക വളർച്ചയെ സഹായിക്കാനും നെയ്യ് സഹായിക്കുന്നു. കുട്ടികൾക്ക് ബ്രെയിൻ ടോണിക് എന്ന പോലെ നിത്യേന രാവിലെ ഒരു സ്പൂൺ നെയ്യ് നൽകാം," ആയുർവേദ ഡോക്ടറായ ജെസ്ന പറയുന്നു. 

Advertisment

നെയ്യിന്റെ മറ്റു ഗുണങ്ങൾ

നെയ്യ് ആമാശയത്തിലെ ആസിഡുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് ദഹനം സുഗമമാക്കും.

നെയ്യ് ചെറുകുടലിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും ദഹനനാളത്തിന്റെ അസിഡിറ്റി പിഎച്ച് കുറയ്ക്കുകയും ചെയ്യുമെന്നാണ് ഭക്തി കപൂർ പറയുന്നത്. "പശുവിൽ നിന്നുള്ള നെയ്യ് ഫ്രീ റാഡിക്കലുകളോട് പോരാടുകയും ഓക്സിഡേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക ഉറവിടമാണ്."

പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കുടൽ ഭിത്തികളുടെ കഴിവ് നെയ്യ് വർദ്ധിപ്പിക്കും. 

ഫാറ്റി ആസിഡുകളുടെ പ്രധാന ഉറവിടമാണിത്.  കുടലിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. വീക്കത്തിനുള്ള സാധ്യത കുറയ്ക്കുകയും ലീക്കി ഗട്ട് സിൻഡ്രോം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), ക്രോൺസ് രോഗം, വൻകുടൽ പുണ്ണ് തുടങ്ങിയ അവസ്ഥകളെ പ്രതിരോധിക്കുകയും ചെയ്യും. വൻകുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും ഈ ഫാറ്റി ആസിഡ് സഹായിക്കുന്നു.

നെയ്യ് അകത്തേക്കു കഴിക്കുന്നതും ശരീരത്തിനു പുറത്തു പ്രയോഗിക്കുന്നതും നല്ലതാണ്. ശരീരത്തിലെ കലകളെ പോഷിപ്പിക്കാനും ലൂബ്രിക്കേറ്റ് ചെയ്യാനും ഇവ സഹായിക്കും. വരണ്ട ചർമ്മം, വരണ്ട വൻകുടൽ, വീക്കം, സന്ധികളുടെ മുറുക്കം എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കും. 

ആൻറി-ഇൻഫ്ലമേറ്ററി ഏജന്റുകൾ അടങ്ങിയതിനാൽ അലർജി, സന്ധിവാതം, ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾ  എന്നിവ നിയന്ത്രിക്കാൻ നെയ്യ് സഹായിക്കുന്നു. 

നെയ്യ് കണ്ണുകൾക്ക് ഗുണം ചെയ്യുന്നു.  ആയുർവേദം അനുസരിച്ച്,  ത്രിഫല, തേൻ എന്നിവയ്‌ക്കൊപ്പം നെയ്യ് ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

“രാവിലെ വെറും വയറ്റിൽ നെയ്യ് കുടിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയ മെച്ചപ്പെടുത്തി ശരീരത്തിന്റെ ഹീലിംഗിനെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പോലും ഇത് സഹായിക്കുന്നു, ”ഭക്തി കപൂർ കൂട്ടിച്ചേർത്തു. 

നെയ്യ് നല്ലതാണെന്നു കരുതി അമിതമായ അളവിൽ കഴിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. "വെറും വയറ്റിൽ ഒരു ടീസ്പൂൺ മതി. അമിത ഉപഭോഗം ഒഴിവാക്കണം," ഡോ. ജെസ്ന കൂട്ടിച്ചേർത്തു. 

Check out More Health Articles Here

Health Tips Ayurveda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: