/indian-express-malayalam/media/media_files/3yjeg6lGSUsexOMZS4tt.jpg)
/indian-express-malayalam/media/media_files/uploads/2017/03/food-759.jpg)
ശരിയായ ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും. മികച്ച ഗുണങ്ങൾ നേടാനും ആരോഗ്യം സംരക്ഷിക്കാനും ചർമ്മസൗന്ദര്യം നിലനിർത്താനുമെല്ലാം സഹായിക്കുന്ന, രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട, ആരോഗ്യവും ഊർജ്ജവും ഉന്മേഷവും നൽകുന്ന ചില സൂപ്പർഫുഡുകൾ പരിചയപ്പെടാം.
/indian-express-malayalam/media/media_files/b1cNt3jrwETpmGcYe8vI.jpg)
കുതിർത്ത ബദാം
ഇതിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ശരീരത്തിനു ആവശ്യമായ ഊർജം നൽകാൻ സഹായിക്കുന്ന ബദാം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഏറെ ഗുണകരമാണ്.
/indian-express-malayalam/media/media_files/5OFgZk305d7dDXjXNXsr.jpg)
പപ്പായ
വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരത്തെ ഡിറ്റോക്സ് ചെയ്യാൻ സഹായിക്കും. ഒപ്പം മലബന്ധം എളുപ്പമാക്കുകയും കുടലുകളെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
/indian-express-malayalam/media/media_files/UGtzJHM9c0mWBv01k0ub.jpg)
തണ്ണിമത്തൻ
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും ഇലക്ട്രോലൈറ്റ് ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്ന പഴമാണ് തണ്ണിമത്തൻ.
/indian-express-malayalam/media/media_files/miJUvIBLdnhh3VnlvwoO.jpg)
തേൻ
തേനിൽ ധാരാളം മിനറലുകളും എൻസൈമുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ വയറിനെ ആരോഗ്യത്തൊടെ നിലനിർത്തും. മാത്രമല്ല, ഇവ വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കും.
/indian-express-malayalam/media/media_files/Di3MKQtKjjHNGdwv5M2P.jpg)
വെജിറ്റബിൾ ജ്യൂസ്
കാരറ്റ്, ബീറ്റ്റൂട്ട്, കുക്കുമ്പർ പോലുള്ള ഗ്രീൻ വെജിറ്റബിൾ ജ്യൂസുകൾ എന്നിവയെല്ലാം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യകരമാണ്.
/indian-express-malayalam/media/media_files/xhd5h98QEFVfx7006ozK.jpg)
ഈന്തപ്പഴം
രാവിലെ രണ്ടു ഡേറ്റ്സ് കഴിക്കുന്നത് ശരീരത്തിന് നല്ല ഊർജം ലഭിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/X5VTuYUTTV3sWz9AFbHE.jpg)
ആപ്പിൾ
ദിവസവും രാവിലെ വെറും വയറ്റിൽ ആപ്പിൾ കഴിക്കുമ്പോൾ വയർ നിറഞ്ഞ ഫീൽ ലഭിക്കും. വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. രാവിലെ വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നവർക്ക് മലബന്ധ സാധ്യതയും കുറവാണ്.
/indian-express-malayalam/media/media_files/ONUU1a3ukMZoyMqqEQhn.jpg)
ഏത്തപ്പഴം
വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഏത്തപ്പഴം. ഇതും രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ഒരു മികച്ച ഫുഡാണ്. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയോ പച്ചയ്ക്കോ കഴിക്കാം.
/indian-express-malayalam/media/media_files/uploads/2023/01/perfect-boild-eggs-2.jpg)
മുട്ട പുഴുങ്ങിയത്
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങി പല പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ കഴിക്കാൻ സാധിച്ചില്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം മുട്ട ഉൾപ്പെടുത്താവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.