scorecardresearch

പ്രമേഹരോഗികൾക്ക് ഓറഞ്ച് കഴിക്കാമോ? ആരോഗ്യഗുണങ്ങൾ ഇവ

ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്

ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Raw orange nutrition, Nutritional profile of oranges, Health benefits of oranges, Oranges and immune system

ഓറഞ്ച്

ഓറഞ്ച് നിറത്തിലുള്ള ഈ സിട്രസ് പഴത്തിന് രുചികരമായ മധുരവും അൽപ്പം പുളിയും ഉണ്ട്.​ അത് മാത്രമല്ല പോഷകങ്ങളും അവയിലുണ്ട്. ഓറഞ്ച് നമ്മുടെ കസ്റ്റാർഡ് പുഡ്ഡിംഗുകൾ, ഫ്രൂട്ട് ചാർട്ടുകൾ, ഫ്രൂട്ട് കേക്കുകൾ എന്നിവയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷൻ കൂടിയാണ്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

Advertisment

ഓറഞ്ചുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാനും കഴിയും. “ഓറഞ്ചുകൾ സമീകൃതാഹാരത്തിന് മികച്ചതാണ്. അത് പോഷക സാന്ദ്രമായ, വൈവിധ്യമാർന്ന പഴമാണ്. ഹൃദയാരോഗ്യം, ശരീരഭാരം നിയന്ത്രിക്കൽ, ചർമ്മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് അവ പ്രയോജനകരമാണ്," നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റ് ആൻഡ് ന്യൂട്രീഷന്റെ രജിസ്റ്റേർഡ് ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഉഷാകിരൺ സിസോദിയ, ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഓറഞ്ചിന്റെ പോഷകാഗുണങ്ങൾ

100 ഗ്രാം ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ

ഊർജം: 43 kcal കലോറി 2.15% പ്രതിദിന മൂല്യം (ഡിവി)
പ്രോട്ടീൻ: 1 ഗ്രാം ഡിവിയുടെ രണ്ട് ശതമാനം
ആകെ കൊഴുപ്പ്: 0.2 ഗ്രാം ഡിവിയുടെ 0.3%
കാർബോഹൈഡ്രേറ്റ്സ്: 11 ഗ്രാം ഡിവിയുടെ 4%
ഡയറ്ററി ഫൈബർ: 2.4 ഗ്രാം ഡിവിയുടെ 9%
പഞ്ചസാര: 9 ഗ്രാം
കാൽസ്യം: 40 mg ഡിവിയുടെ 4 ശതമാനം
ഇരുമ്പ്: 0.1 mg ഡിവിയുടെ 0.6%
മഗ്നീഷ്യം: 10 mg ഡിവിയുടെ 2.4%
ഫോസ്ഫറസ്: 14 mg ഡിവിയുടെ 1.4%
പൊട്ടാസ്യം: 181 mg ഡിവിയുടെ 3.8%
വിറ്റാമിൻ സി: 53.2 mg ഡിവിയുടെ 88%
വിറ്റാമിൻ B6 : 0.06% mg ഡിവിയുടെ 4.6 ശതമാനം

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആരോഗ്യഗുണങ്ങളാണ് ഓറഞ്ചിനുള്ളത്.

രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു

ഓറഞ്ച് വിറ്റാമിൻ സിയുടെ ഒരു പവർഹൗസാണ്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പോഷകമാണ് ഓറഞ്ച്.

Advertisment

ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്

ഓറഞ്ചിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് ഗുണം

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്. ഫ്ലേവനോയ്ഡുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കലോറി കുറവും നാരുകളാൽ സമ്പുഷ്ടവും ആയതിനാൽ, ഓറഞ്ച് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ദഹന ആരോഗ്യം

ഓറഞ്ചിൽ നാരുകൾ കൂടുതലായതിനാൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.

പ്രമേഹരോഗികൾക്ക് ഓറഞ്ച് കഴിക്കാമോ?

മറ്റ് പഴങ്ങൾ പോലെ ഓറഞ്ചിലും കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹമുള്ള വ്യക്തികൾ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

"ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ഓറഞ്ച് പൊതുവെ സ്വീകാര്യമാണ്, എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന നാരിന്റെ ഗുണങ്ങൾ ലഭിക്കുന്നതിന് ജ്യൂസിന് പകരം പഴമായി കഴിക്കുന്നതാണ് നല്ലത്," ഉഷാകിരൺ പറഞ്ഞു.

പഴങ്ങളും പഴച്ചാറും

ഓറഞ്ച് കഴിക്കുന്നതാണ് ജ്യൂസിനേക്കാൾ നല്ലത്. കാരണം മുഴുവൻ പഴങ്ങളിലും കൂടുതൽ നാരുകളും കുറച്ച് കലോറിയും അടങ്ങിയിട്ടുണ്ട്. "ജ്യൂസ് വേർതിരിച്ചെടുക്കൽ പ്രക്രിയകൾ പലപ്പോഴും പഴത്തിന്റെ നാരുകൾ നീക്കം ചെയ്യുകയും പഞ്ചസാരയെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് ഉയർന്ന കലോറി ഉപഭോഗത്തിലേക്കും സംതൃപ്തി കുറയുന്നതിലേക്കും നയിക്കുന്നു," ഉഷാകിരൺ വിശദീകരിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓറഞ്ചിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കഴിക്കുന്നത് നിരീക്ഷിക്കേണ്ട വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികൾ ജാഗ്രത പാലിക്കണം.

ഏതൊരു പഴത്തേയും പോലെ, മിതത്വം പ്രധാനമാണ്. നാരിന്റെ അംശം കൂടുതലായതിനാൽ അമിതമായ ഉപയോഗം ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും.

അസിഡിറ്റി ഉള്ളതിനാൽ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: