/indian-express-malayalam/media/media_files/2025/10/08/condom-2025-10-08-15-00-47.jpg)
Source: Freepik
ഗർഭനിരോധന മാർഗങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് കോണ്ടം. ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) തടയുന്നതിനും അവ ഫലപ്രദമാണ്. എന്നാൽ, കോണ്ടവുമായി ബന്ധപ്പെട്ട് ധാരാളം ആശയക്കുഴപ്പങ്ങളും തെറ്റായ വിവരങ്ങളും പ്രചാരത്തിലുണ്ട്. കോണ്ടവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇന്റർനെറ്റ് ഉത്തരങ്ങൾ നൽകിയേക്കാം. പക്ഷേ അത് ഏറ്റവും വിശ്വസനീയമായ ഉറവിടമായിരിക്കില്ല. അതിനാൽ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ഒരു ഡോക്ടറോട് ചോദിക്കുന്നതാണ് നല്ലത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം 21% വ്യക്തികൾ ഗർഭനിരോധന മാർഗമായി കോണ്ടം ഉപയോഗിക്കുന്നുവെനന് ഗൈനക്കോളജിസ്റ്റ് ഡോ. ജാഗ്രതി വർഷ്‌നി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. കോണ്ടവുമായി ബന്ധപ്പെട്ട് ചില മിഥ്യാധാരണകൾ ഗൈനക്കോളജിസ്റ്റ് ഡോ. ആമിന ഖാലിദ് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.
Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?
1. കോണ്ടം എല്ലാ ലൈംഗിക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പകരുന്ന നിരവധി അണുബാധകളിൽ (എസ്ടിഐ) നിന്ന് കോണ്ടം സംരക്ഷണം നൽകുമെങ്കിലും, ഹെർപ്പസ്, എച്ച്പിവി, അരിമ്പാറ, സിഫിലിസ് തുടങ്ങിയ ചർമ്മ സമ്പർക്കത്തിലൂടെ പടരുന്ന അണുബാധകളിൽ നിന്ന് അവ സംരക്ഷിക്കണമെന്നില്ല.
''കോണ്ടതിതിന്റെ ഉപയോഗം എസ്ടിഐകളുടെയും എച്ച്ഐവിയുടെയും സാധ്യത കുറയ്ക്കുന്നു, പക്ഷേ അവയിൽ നിന്ന് 100% സംരക്ഷിക്കുമെന്ന് പറയാനാവില്ല. തെറ്റായ രീതിയിലുള്ള ഉപയോഗം കോണ്ടം പൊട്ടിപ്പോകുന്നതിലേക്കോ, വഴുതിപ്പോകുന്നതിലേക്കോ, ചോർച്ചയിലേക്കോ നയിച്ചുകൊണ്ട് കോണ്ടം നൽകുന്ന സംരക്ഷണ ഫലത്തെ കുറയ്ക്കുന്നു,” ഡോ. വർഷ്‌നി പറഞ്ഞു.
2 കോണ്ടം 100% വിശ്വസനീയമാണ്
കോണ്ടം ശരിയായ രീതിയിലും നിർദ്ദേശങ്ങൾക്കനുസൃതമായും ഉപയോഗിക്കുകയാണെങ്കിൽ, അവ 98% വരെ ഫലപ്രദമാണെന്ന് തെളിയിക്കാൻ കഴിയും. എന്നാൽ, ആളുകൾ സാധാരണയായി അവ ഉപയോഗിക്കുന്ന രീതി അനുസരിച്ച്, ഫലപ്രാപ്തി സാധാരണയായി 85% ആണ്.
3. രണ്ട് കോണ്ടം ഒരുമിച്ച് ഉപയോഗിക്കുന്നത് സംരക്ഷണം ഇരട്ടിയാക്കും
രണ്ട് കോണ്ടം ഒരുമിച്ച് ഉപയോഗിക്കുന്നത് അവ പരസ്പരം ഉരസാൻ കാരണമാകും. ഇത് ഘർഷണം സൃഷ്ടിക്കുകയും കോണ്ടം പൊട്ടിപ്പോകാനുള്ള/കീറാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഈ രീതിയെ ഡബിൾ ബാഗിംഗ് എന്ന് വിളിക്കുന്നുവെന്നും ഇത് ഫലപ്രദമാണെന്ന് കാണിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഡോ. വർഷ്‌നി പറഞ്ഞു. "രണ്ട് കോണ്ടം ഒരുമിച്ച് ഉപയോഗിക്കുന്നത് എളുപ്പത്തിൽ കീറിപ്പോകാനും ലൈംഗികമായി പകരുന്ന അണുബാധകൾക്കും ഗർഭധാരണത്തിനുമുള്ള സാധ്യത വർധിപ്പിക്കാനും ഇടയാക്കും. ഒരു സമയം ഒരു കോണ്ടം ഉപയോഗിക്കുക," അവർ പറഞ്ഞു.
Also Read: കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
4. കോണ്ടം കാലഹരണപ്പെടില്ല
കോണ്ടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കാലക്രമേണ ജീർണിക്കുന്നതിനാൽ അവയ്ക്ക് ഒരു കാലഹരണ തീയതി ഉണ്ട്. കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് എളുപ്പത്തിൽ പൊട്ടാനോ കീറാനോ സാധ്യതയുണ്ട്. അതുവഴി ഗർഭധാരണത്തിനോ ലൈംഗികമായി പകരുന്ന അണുബാധകൾക്കോ ​​സാധ്യത കൂടുതലാണ്.
കോണ്ടങ്ങൾക്ക് ഒരു എക്സ്പയറി ഡേറ്റ് ഉണ്ടെന്നും അതു കഴിഞ്ഞവ ഉപയോഗിക്കുന്നത് ഫലപ്രാപ്തിയെ ഗണ്യമായി കുറയ്ക്കുമെന്നും ഡോ. വർഷ്‌നി പറഞ്ഞു. കാലാവധി കഴിഞ്ഞ കോണ്ടം പലപ്പോഴും വരണ്ടതും ദുർബലവുമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവ കീറാനുള്ള സാധ്യത കൂടുതലാക്കുന്നു.
5. കോണ്ടം ലിംഗത്തിന് മാത്രമുള്ളതാണ്
യോനിയിൽ ഉപയോഗിക്കുന്നതിനുള്ള കോണ്ടം ലഭ്യമാണ്. ഫെമിഡം എന്നറിയപ്പെടുന്ന ഇവ യോനിയെ ആന്തരികമായി മൂടുകയും സാധാരണ കോണ്ടം പോലെ തന്നെ ഫലപ്രദവുമാണ്.
“സ്ത്രീ കോണ്ടം യോനിയിൽ തിരുകി വയ്ക്കാൻ കഴിയും. ഓരോ അറ്റത്തും വഴക്കമുള്ള റബ്ബർ വളയങ്ങളുണ്ട്. അവ പ്രകൃതിദത്ത റബ്ബർ ലാറ്റക്സ്, നൈട്രൈൽ, പോളിയുറീഥെയ്ൻ (ഒരു തരം പ്ലാസ്റ്റിക്) എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്,” ഡോ. വർഷ്‌നി പറഞ്ഞു.
Also Read: ഉപ്പ് കഴിക്കരുത്, വെള്ളം കുടിക്കൂ; വൃക്കയിലെ കല്ലുകൾ അലിയിക്കാനുള്ള എളുപ്പവഴി
6. നിങ്ങളുടെ പങ്കാളിക്ക് ലാറ്റക്സിനോട് അലർജിയുണ്ടെങ്കിൽ കോണ്ടം ഉപയോഗിക്കാൻ കഴിയില്ല
ഇക്കാലത്ത് പോളിയുറീൻ, പോളിഐസോപ്രീൻ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ലാറ്റക്സ് ഇതര കോണ്ടം ലഭ്യമാണ്. അവ ഉപയോഗിക്കാൻ പൂർണ്ണമായും സുരക്ഷിതവും അംഗീകൃതവുമാണ്.
“നിങ്ങൾക്ക് ലാറ്റക്സിനോട് അലർജിയുണ്ടെങ്കിൽ, പകരം പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കോണ്ടം ഉപയോഗിക്കാം. അവ രണ്ട് തരമുണ്ട്. ചിലത് പോളിയുറീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റുള്ളവ പോളിഐസോപ്രീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്,” ഡോ. വർഷ്‌നി പറഞ്ഞു.
7. കോണ്ടം വീണ്ടും ഉപയോഗിക്കാം
ഒരിക്കലും കോണ്ടം വീണ്ടും ഉപയോഗിക്കരുത്. ഓരോ തവണയും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പുതിയ കോണ്ടം ഉപയോഗിക്കുക.
“നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴെല്ലാം പുതിയ കോണ്ടം ഉപയോഗിക്കുക. ഒന്നിലധികം തവണ കോണ്ടം വീണ്ടും ഉപയോഗിക്കുന്നത് അതിന്റെ സംരക്ഷണ ഫലങ്ങൾ കുറയ്ക്കും. അവ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കളല്ല. മാത്രമല്ല, കോണ്ടം കഴുകരുത്. സോപ്പും വെള്ളവും കോണ്ടത്തിനുള്ളിലെ ബാക്ടീരിയകളെ കൊല്ലില്ല, അവ കീറാനുള്ള സാധ്യത വർധിപ്പിക്കും,” ഡോ. വർഷ്‌നി വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തേൻ ഒരിക്കലും ചൂടാക്കാൻ പാടില്ല, എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.