/indian-express-malayalam/media/media_files/2025/03/14/K8NkTCrJABmqZwvoomD5.jpg)
Source: Freepik
രാവിലെ ഉറക്കം ഉണർന്ന ഉടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലക്കാർ ധാരാളമുണ്ട്. എന്നാൽ, ഈ പാനീയങ്ങൾക്കുപകരം ആരോഗ്യകരമായൊരു ബദൽ മാർഗം തേടുന്നവർക്ക് ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാവുന്നതാണ്. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തേനിൽ പോഷകങ്ങൾ ധാരാളമുണ്ട്. അതിനാൽ, എല്ലാ ദിവസവും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചേരുവകൾ
- നാരങ്ങ
- ചൂടുവെള്ളം
- തേൻ
- തുളസി ഇല
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസിൽ ചൂടുവെള്ളം തിളപ്പിച്ച് അതിൽ ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഇതിലേക്ക് കുറച്ച് തുളസിയിലയും നാരങ്ങാനീരും ചേർത്ത് കുടിക്കുക.
ചായയ്‌ക്കോ കാപ്പിക്കോ പകരം ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് മലബന്ധം തടയും. അതിനുപുറമെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കുടിക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് തുളസി ഇലകൾ ചേർക്കുന്നത് ജലദോഷത്തിന് ആശ്വാസം നൽകും. എല്ലാ ദിവസവും ഈ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ മികച്ചതാണ്. നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു, അതുവഴി കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു
നാരങ്ങയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.