/indian-express-malayalam/media/media_files/2024/11/13/mHxoTTbtzpJkqOI02CEM.jpg)
Source: Freepik
മുരിങ്ങ ഇലയെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുന്നത് തൈരിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ പ്രോട്ടീൻ അതിലുണ്ട് എന്നതാണ്. എന്നാൽ, ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുണ്ടോ?. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങയില.
വിറ്റാമിനുകളായ എ, സി, ഇ, കെ കൂടാതെ നിരവധി ബി വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ് മുരിങ്ങയില. ''ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെ ഉയർന്ന ആന്റിഓക്‌സിഡന്റുകൾ മുരിങ്ങയിലയിലുണ്ട്. ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിച്ചേക്കാം, ” ന്യൂട്രീഷ്യനിസ്റ്റ് ഡോ.സംഗീത തിവാരി പറഞ്ഞു.
മുരിങ്ങയിലയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പതിവ് മലവിസർജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മുരിങ്ങയിലയിലെ ഉയർന്ന വിറ്റാമിൻ സിയുടെ ഉള്ളടക്കം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നുവെന്ന് ഡോ.തിവാരി വ്യക്തമാക്കി.
പ്രോട്ടീന്റെ നല്ല ഉറവിടമാണ് തൈരെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് പേശികളുടെ ആരോഗ്യത്തിനും സ്റ്റാമിനയ്ക്കും അത്യന്താപേക്ഷിതമാണ്. ''തൈരിൽ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ച സഹായിക്കുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു, ” ഡോ.റിതുജ ഉഗൽമുഗ്ലെ പറഞ്ഞു.
മുരിങ്ങയിലയിൽ 9 മടങ്ങ് പ്രോട്ടീനുണ്ടോ?
തൈരിനേക്കാൾ ഒമ്പതിരട്ടി പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ടെന്ന വാദം തർക്കവിഷയമാണെന്ന് ഡയറ്റീഷ്യൻ ഫൗസിയ അൻസാരി പറഞ്ഞു. മുരിങ്ങക്ക പോഷകങ്ങൾ നിറഞ്ഞതും സസ്യാധിഷ്ഠിത പ്രോട്ടീൻ ഉറവിടവുമാണ്, പ്രത്യേകിച്ച് സസ്യാഹാരികൾക്ക്. തൈര്, പ്രത്യേകിച്ച് ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ സമ്പുഷ്ടമാണ്. എന്നാൽ ഒന്ന് മറ്റൊന്നിനേക്കാൾ 9 മടങ്ങ് മികച്ചതാണെന്ന് തെളിയിക്കാൻ ഒരു പഠനവുമില്ല. സമീകൃതാഹാരത്തിനാണ് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കേണ്ടതെന്നും അൻസാരി പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- 59-ാം വയസിൽ പുകവലി ഉപേക്ഷിച്ച് ഷാരൂഖ് ഖാൻ; ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
- തണുപ്പുള്ള മാസങ്ങളിൽ ബദാം, ഉണക്കമുന്തിരി കുതിർത്ത് കഴിക്കാമോ?
- ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അവോക്കാഡോയ്ക്ക് കഴിയുമോ?
- ഉപ്പ് കഴിക്കുന്നത് കുറയ്ക്കൂ; ഹൃദയാഘാത മരണങ്ങളും വൃക്ക രോഗങ്ങളും കുറയ്ക്കാമെന്ന് ഡബ്ല്യുഎച്ച്ഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.