scorecardresearch

മഴക്കാലത്തെ ദഹനപ്രശ്നങ്ങൾ അകറ്റണോ? പരിഹാരം ചെറുപയർ വെള്ളം

ദഹനപ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ആയുർവേദ മരുന്നുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്

ദഹനപ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ആയുർവേദ മരുന്നുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്

author-image
Health Desk
New Update
health

Credit: Freepik

മഴക്കാലമെത്തിയതോടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പലരെയും അലട്ടി തുടങ്ങിയിട്ടുണ്ട്. വയറിളക്കഴും ഛർദിയും മഴക്കാല രോഗങ്ങളിൽ മുന്നിലാണ്. ദഹനക്കേടും വയർവീർക്കലും ഗ്യാസും ഈ സമയത്ത് പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. മരുന്നുകൾക്കു പുറമേ ചില പൊടിക്കൈകളിലൂടെയും ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽനിന്നും മോചനം നേടാനാകും. 

Advertisment

ദഹനപ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ആയുർവേദ മരുന്നുണ്ട്. ചെറുപയർ വെള്ളമാണ് മഴക്കാലത്തെ ദഹനപ്രശ്നങ്ങളെല്ലാം അകറ്റുന്നത്. ഈ വെള്ളം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇതിന്റെ റെസിപ്പി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചൽ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

കുറച്ചധികം വെള്ളത്തിൽ ചെറുപയർ തിളപ്പിക്കുക. തണുത്ത് കഴിയുമ്പോൾ ഗ്ലാസിലേക്ക് അരിച്ചെടുക്കുക. ഒരു ടേബിൾസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ മഞ്ഞൾ, കുരുമുളക് എന്നിവ ചേർത്ത് കുടിക്കുക. മലബന്ധം, ഗ്യാസ് തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നവർ ചെറുപയർ വെള്ളം കുടിക്കാൻ ന്യൂട്രീഷ്യനിസ്റ്റ് പഞ്ചൽ നിർദേശിച്ചു. അവ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ശരീരത്തിൽനിന്നും വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. രാവിലെയോ മദ്ധ്യാഹ്നമോ ഈ വെള്ളം കുടിക്കാൻ അവർ നിർദേശിച്ചു.

Advertisment

മഴക്കാലത്ത് ആരോഗ്യത്തോടെ തുടരാൻ ചില ഡയറ്റ് ടിപ്സുകളും നിങ്ങളെ സഹായിക്കും.

ഭക്ഷണം ചെറിയ അളവിൽ കഴിക്കുക: കനത്ത ഭക്ഷണത്തിനു പകരം ചെറിയ അളവിൽ കഴിക്കുക. ഇത് ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലമാക്കുകയും ആവശ്യമായ പോഷണം നൽകുകയും ചെയ്യും.

മുഴുവൻ ധാന്യങ്ങൾ കഴിക്കുക: മുഴുവൻ ധാന്യങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ദിവസം മുഴുവൻ ഊർജസ്വലമാക്കും.

മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക: ഇത്തരം പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും, ഇത് പ്രമേഹത്തിലേക്ക് നയിച്ചേക്കാം. 

ഭക്ഷണ സമയം: രാവിലെ 7 നും രാത്രി 9 നും ഇടയ്ക്ക് ഭക്ഷണം കഴിക്കുക. പ്രഭാതഭക്ഷണവും അത്താഴവും വൈകി വൈകുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. 

വ്യായാമം: പതിവ് വ്യായാമം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും 15-20 മിനിറ്റ് വ്യായാമം ചെയ്യുക.

Read More

Digestive Problems Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: