/indian-express-malayalam/media/media_files/2025/09/15/obesity-2025-09-15-11-07-55.jpg)
Source: Freepik
ടൈപ്പ് 2 പ്രമേഹമുള്ളവർ ഉൾപ്പെടെ, പൊണ്ണത്തടിയുള്ള മുതിർന്നവരിൽ, ആഴ്ചയിൽ 7.2 മില്ലിഗ്രാം സെമാഗ്ലൂറ്റൈഡിന്റെ ഉയർന്ന ഡോസ് ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ജേർണലിലാണ് രണ്ട് ക്ലിനിക്കൽ ട്രയലുകളിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവിലുള്ള ചികിത്സകൾ ഉപയോഗിച്ച് വേണ്ടത്ര ഭാരം കുറയ്ക്കാൻ കഴിയാത്ത പ്രമേഹരോഗികൾ ഉൾപ്പെടെയുള്ള പൊണ്ണത്തടിയുള്ള ആളുകൾക്ക് സെമാഗ്ലൂറ്റൈഡിന്റെ ഉയർന്ന അളവ് പുതിയൊരു ഓപ്ഷനാണെന്ന് പഠനം സൂചിപ്പിക്കുന്നു.
സെമാഗ്ലൂറ്റൈഡിന്റെ അളവ് നിലവിൽ അംഗീകരിച്ചിട്ടുള്ള 2.4 മില്ലിഗ്രാമിൽ നിന്ന് 7.2 മില്ലിഗ്രാമായി ഉയർത്തുന്നത് സുരക്ഷിതമാണോയെന്നും വേഗത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമോയെന്നും മനസിലാക്കാൻ ആദ്യമായി നടത്തിയ ഡയബറ്റിസ് ക്ലിനിക്കൽ പരീക്ഷണങ്ങളാണ് സ്റ്റെപ് അപ്, സ്റ്റെപ് അപ് പ്രമേഹ ക്ലിനിക്കൽ പരീക്ഷണങ്ങൾ.
Also Read: മൂന്ന് മാസത്തിനുള്ളിൽ 15 കിലോ കുറയ്ക്കാം; 10 എളുപ്പ വഴികൾ
സെമാഗ്ലൂറ്റൈഡ് എന്താണ്?
വണ്ണം കുറയ്ക്കാൻ ഡോക്ടർമാരുടെ അംഗീകാരമുള്ള മരുന്നുകളിലൊന്നാണ് സെമാഗ്ലൂറ്റൈഡ്. മരുന്നായോ ഇഞ്ചക്ഷനായോ എടുക്കാവുന്നതാണ്. ടൊറന്റോ സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഷോൺ വാർട്ടണും സ്റ്റെപ് അപ് ട്രയലിലെ മറ്റ് ഗവേഷകരും പറയുന്നതനുസരിച്ച്, "കുറഞ്ഞ ഡോസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 7.2 മില്ലിഗ്രാം സെമാഗ്ലൂറ്റൈഡ് ഉപയോഗിച്ചുള്ള ചികിത്സ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ കൈകാര്യം ചെയ്യാൻ സഹായിക്കും."
ട്രയൽ എന്തായിരുന്നു?
2023 ജനുവരി 1 നും 2024 നവംബർ 26 നും ഇടയിൽ, 1,407 പേർക്ക് ക്രമരഹിതമായി 72 ആഴ്ചയ്ക്കുള്ളിൽ സെമാഗ്ലൂറ്റൈഡിന്റെ ഉയർന്ന 7.2 മില്ലിഗ്രാം ഡോസ്, നിലവിൽ അംഗീകരിച്ച 2.4 മില്ലിഗ്രാം ഡോസ് നൽകി. പ്രമേഹമില്ലാത്ത മുതിർന്നവരിൽ, 7.2 മില്ലിഗ്രാം സെമാഗ്ലൂറ്റൈഡ് കഴിക്കുന്നത് ശരാശരി 19% ഭാരം കുറയ്ക്കാൻ സഹായിച്ചു. ഇത് 2.4 മില്ലിഗ്രാം കഴിക്കുമ്പോൾ 16 ശതമാനവും പ്ലാസിബോ കഴിക്കുമ്പോൾ 4 ശതമാനവും ഭാരം കുറയ്ക്കുന്നതിനെ മറികടന്നു. ഉയർന്ന ഡോസ് കഴിച്ചവരിൽ പകുതിയോളം പേർക്കും ശരീരഭാരത്തിന്റെ 20 ശതമാനമോ അതിൽ കൂടുതലോ ഭാരം കുറഞ്ഞു, മൂന്നിലൊന്ന് പേർക്ക് കുറഞ്ഞത് 25% എങ്കിലും ഭാരം കുറഞ്ഞു.
Also Read: ദിവസവും ചായ കുടിക്കുന്നവരാണോ? ശരീരത്തിന് എന്ത് സംഭവിക്കും?
അതുപോലെ, പൊണ്ണത്തടിയും പ്രമേഹവുമുള്ള മുതിർന്നവരിൽ, 7.2 മില്ലിഗ്രാം ഡോസ് ശരാശരി 13% ഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചു, എന്നാൽ 2.4 മില്ലിഗ്രാം ഡോസുള്ളവരിൽ 10% ഉം പ്ലാസിബോ ഡോസുള്ളവരിൽ 3.9% ഉം ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചു, രക്തത്തിലെ പഞ്ചസാരയുടെ അളവിലും അരക്കെട്ടിന്റെ അളവിലും വലിയ മാറ്റമുണ്ടായി.
Also Read: 21 ദിവസം കൊണ്ട് യുവതി കുറച്ചത് 7 കിലോ, ചെയ്തത് ഈ 5 കാര്യങ്ങൾ
ഉയർന്ന ഡോസുകൾ സുരക്ഷിതമാണോ?
സെമാഗ്ലൂറ്റൈഡിന്റെ ഉയർന്ന ഡോസ് സുരക്ഷിതമാണെന്ന് രണ്ട് പരീക്ഷണങ്ങളും ചൂണ്ടിക്കാട്ടി. ഉയർന്ന അളവിൽ മരുന്ന് കഴിക്കുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായോ ഹൈപ്പോഗ്ലൈസീമിയയോ വർധിച്ചതായി കണ്ടില്ല. എന്നിരുന്നാലും, ദീർഘകാല നേട്ടങ്ങളും അപകടസാധ്യതകളും പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പെട്ടെന്ന് ശരീര ഭാരം കുറയ്ക്കുന്നത് അപകടകരം, ശരിയായ രീതി എന്താണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.