/indian-express-malayalam/media/media_files/jlmPMVmkz0PkHxZnkb81.jpg)
പനി ബാധിച്ച് വീട്ടിലിരുക്കുന്നത് എങ്ങനെയാണ് ഉത്കണ്ഠ വർദ്ധിപ്പിക്കുന്നത് (ചിത്രം: പെക്സൽസ്)
പനി ബാധിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ ഒറ്റയ്ക്ക് ഇരുന്നിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ, പനി ബാധിച്ച് വീട്ടിൽ കഴിയുമ്പോഴുള്ള അനുഭവം, സങ്കീർണ്ണമാകുമെന്നാണ് ദി മേക്കിംഗ് ഓഫ് യു-യിലെ സൈക്കോളജിസ്റ്റും ഇമോഷണൽ വെൽനസ് കോച്ചുമായ അനീഷ ജുൻജുൻവാല പറയുന്നത്.
"ഉത്കണ്ഠയും, ഭയവും അസുഖം മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങളോടുള്ള പൊതുവായ വൈകാരിക പ്രതികരണമാണ്. ശാരീരിക പ്രശ്നങ്ങൾ, ഒറ്റപ്പെടലുകളുടെ സാധ്യത, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവ ഉത്കണ്ഠയെ കൂടുതൽ തീവ്രമാക്കും," അനീഷ പറഞ്ഞു.
അസുഖങ്ങളുള്ള സമയത്ത് ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയുന്നതും, ആശങ്കകളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക നടപടികൾ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്.
പനി ബാധിച്ച് വീട്ടിലിരുക്കുന്നത് എങ്ങനെയാണ് ഉത്കണ്ഠ വർദ്ധിപ്പിക്കുന്നത്?
ഐസൊലേഷൻ ആംപ്ലിഫിക്കേഷൻ: രോഗബാധിതനാകുന്ന സമയത്തെ വീടുകളിലെ ഏകാന്തത, ഒറ്റപ്പെടലിന് കാരണമാകും. പ്രത്യേകിച്ച് കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ.
കൊവിഡ് പശ്ചാത്തലം: മുൻപ് നേരിടിട്ടുള്ള കൊവിഡ് പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, അസുഖം വീണ്ടും ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന ചിന്തകൾ മനസ്സിനെ വേട്ടയാടും. ഇത് ആളുകളിൽ നിരാശയും ഉത്കണ്ഠയും ശ്രിഷ്ടിക്കും.
മാധ്യമ സ്വാധീനം: വർധിച്ചുവരുന്ന കോവിഡ് കേസുകളെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി കേൾക്കുന്നത്, ഉത്കണ്ഠ വർദ്ധപ്പിക്കാൻ കാരണമായേക്കാം.
ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ
വാർത്തകൾ പരിമിതപ്പെടുത്തുക: ഉത്കണ്ഠ കുറയ്ക്കുന്നതിനായി സ്ഥിരമായി കൊവിഡുമായി ബന്ധപ്പെട്ട വാർത്തകൾ കാണുന്നതും കേൾക്കുന്നതും പരമാവധി കുറയ്ക്കുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് നിർദ്ദിഷ്ട സമയങ്ങൾ തിരഞ്ഞെടുക്കുക. വാർത്തകളിലൂടെയുള്ള അനാവശ്യ സമ്മർദ്ദം തടയുക.
വെർച്വൽ ബന്ധങ്ങൾ: സ്മാർട്ട്ഫോൺ അടക്കമുള്ള സാങ്കേതിക മാർഗ്ഗങ്ങളിലൂടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുക. വീഡിയോക്കോൾ പോലുള്ള മാർഗ്ഗങ്ങൾ ഒറ്റപ്പെടലിനെ ഒരു പരിതിവരെ ലഘൂകരിക്കുന്നു.
സ്വയം പരിചരണത്തിന് മുൻഗണന നൽകുക: ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ പിന്തുടരുക. മതിയായ വിശ്രമം, ജലാംശം നിലനിർത്തൽ എന്നിവയിലൂടെ ശാരീരിക ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
റിലാക്‌സേഷൻ ടെക്‌നിക്കുകൾ: ഉത്കണ്ഠയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ആഴത്തിലുള്ള ശ്വസനം, ധ്യാനം, യോഗ തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുക. ഈ മാർഗ്ഗങ്ങൾ മനസ്സിനെയും ശരീരത്തിനെയും ശാന്തമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
വിദഗ്ധ പിന്തുണ: ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധക്കുകയാണെങ്കിൽ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.
രോഗാവസ്ഥയിൽ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന്, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളെ കൃത്യമായി പരിചരിക്കേണ്ടത് അത്യാവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.