/indian-express-malayalam/media/media_files/3NP41pVrx3YnGTUkizAg.jpg)
Credit: Pexels
പണ്ടൊക്കെ നമ്മുടെയൊക്കെ വീടുകളിൽ മൺപാത്രങ്ങളാണ് പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്നത്. കാലം മാറിയപ്പോൾ പാചക ശൈലികൾ മാറി. തിരക്കേറിയ ജീവിതത്തിൽ പെട്ടെന്ന് പാചകം ചെയ്യാനായി പലരും നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇന്നു മിക്കവരുടെയും വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നോൺ സ്റ്റിക് പാത്രങ്ങൾ മാറിയിട്ടുണ്ട്.
പാചകത്തിന് നോൺ സ്റ്റിക് പാത്രങ്ങൾക്കുപകരം മൺപാത്രങ്ങൾ ഉപയോഗിക്കാൻ നിർദേശിച്ചിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN). പരിസ്ഥിതി സൗഹൃദമായ മൺപാത്രങ്ങളിൽ പാചകം ചെയ്യുന്നതിലൂടെ എണ്ണയുടെ ആവശ്യകത കുറയ്ക്കാൻ കഴിയുമെന്നും പോഷകങ്ങൾ നഷ്ടമാകാതെ ആഹാരം പാചകം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്.
മൺപാത്രങ്ങളിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിൽ പോഷകങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് സർവീസസ് മേധാവി എഡ്വിന രാജ് പറഞ്ഞു. ചൂടുള്ളതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം ആഗ്രഹിക്കുന്നവരാണെങ്കിൽ മൺപാത്രങ്ങൾ തിരഞ്ഞെടുക്കാൻ അവർ നിർദേശിച്ചു.
നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഹാനികരമാകുന്നതെങ്ങനെ?
മുൻകാലങ്ങളിൽ ഉൽപ്പാദന സമയത്ത് പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ) പുറത്തുവിടാൻ സാധ്യതയുള്ളതിനാൽ, നോൺ-സ്റ്റിക്ക് പാത്രങ്ങളിലെ കോട്ടിങ്ങായ ടെഫ്ലോണിനെക്കുറിച്ച് ആശങ്കകൾ നിലനിന്നിരുന്നു. ചില കാൻസറുകൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ തുടങ്ങിയ ചില ആരോഗ്യ പ്രശ്നങ്ങളുമായി പിഎഫ്ഒഎ ബന്ധപ്പെട്ടിരിക്കുന്നു. 2013 മുതൽ പിഎഫ്ഒഎയെ ഘട്ടം ഘട്ടമായി കുക്ക്‌വെയർ ഇൻഡസ്ട്രി നിർത്തലാക്കി.
എന്നിരുന്നാലും, നോൺ-സ്റ്റിക്ക് പാനിലെ കോട്ടിങ് മെറ്റീരിയൽ കണക്കിലെടുക്കാതെ അമിതമായി ചൂടാക്കുന്നത് അപകടകരമാണ്. കാരണം, ഈ കോട്ടിങ് തകർന്ന് ശ്വാസകോശത്തിന് ഹാനികരമായ പുകകൾ പുറത്തുവിടുകയും പോളിമർ ഫ്യൂം ഫീവർ എന്നറിയപ്പെടുന്ന ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
ഭക്ഷണം കഴിക്കാൻ എന്ത് പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്?
ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്നുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷനെന്ന് രാജ് പറഞ്ഞു. അവ ശുചിത്വമുള്ളതും വൃത്തിയാക്കാൻ എളുപ്പവുമാണ്. മൺപാത്രങ്ങളും സെറാമിക് ഉപയോഗിച്ച് നിർമ്മിച്ചവയും വൃത്തിയായി സൂക്ഷിച്ചാൽ ദീർഘ കാലം ഉപയോഗിക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us