/indian-express-malayalam/media/media_files/tqlOxj5lRFHxEos9BW4V.jpg)
മനീഷ കൊയ്‌രാള
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ചില അഭിനേതാക്കൾ എന്ത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറാകാറുണ്ട്. ചിലർ കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് നടി മനീഷ കൊയ്‌രാള ഒരു സീനിന്റെ പൂർണതയ്ക്കുവേണ്ടി നിശ്ചമായി ഇരുന്നത് 7 മണിക്കൂറാണ്. സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ സീരീസായ ഹീരാമണ്ഡിക്കുവേണ്ടിയായിരുന്നു താരം ഈ വെല്ലുവിളി ഏറ്റെടുത്തത്.
സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മനീഷ ഇക്കാര്യം വെളിപ്പെടുത്തിയത്. ''കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എന്റെ ആരോഗ്യത്തെക്കുറിച്ചാണ് ഞാൻ ആദ്യം ചിന്തിച്ചത്. ഈ കഥാപാത്രം ചെയ്യാൻ കഴിയുമോ ഇല്ലയോ? കഥാപാത്രത്തിനായി ഇത്രയും കഠിനാധ്വാനം എനിക്ക് ചെയ്യാനാകുമോ? ഇതെനിക്ക് പുതിയൊരു ശരീരമാണ്. അതിനാൽ എനിക്ക് ഈ കഥാപാത്രം ഏറ്റെടുക്കാൻ കഴിയുമോ, ഇല്ലയോ?. എന്നൊക്കെ ഞാൻ ചിന്തിച്ചു. നിങ്ങൾക്ക് രണ്ട് മണിക്കൂർ തുടർച്ചയായി ഒരേ സ്ഥാനത്ത് ഇരിക്കാൻ കഴിയില്ല. എനിക്ക് ഏഴ് മണിക്കൂർ ഒട്ടും സുഖകരമല്ലാത്ത സ്ഥാനത്ത് ഇരിക്കേണ്ടി വന്നു,'' മനീഷ അഭിമുഖത്തിൽ പറഞ്ഞു.
ദീർഘനേരം ഒരേ പൊസിഷനിൽ ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദീർഘനേരം, പ്രത്യേകിച്ച് ഒരു നിശ്ചിത സ്ഥാനത്ത് ഇരിക്കുന്നത് നടുവേദന, കഴുത്ത് വേദന എന്നിവ ഉൾപ്പെടെയുള്ള മസ്കുലോസ്കെലെറ്റൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ബെംഗളൂരുവിലെ ഡോ.രഘു നാഗരാജ് പറഞ്ഞു. ദീർഘനേരം ചലിക്കാതെ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പേശികളുടെ സ്റ്റിഫ്നെസിനും അസ്വസ്ഥതയ്ക്കും കാരണമാകും. ദീർഘനേരം ഇരിക്കുന്നത് പുറകിൽ അമിത സമ്മർദം ചെലുത്തും, പ്രത്യേകിച്ച് അരക്കെട്ട്, നട്ടെല്ലിനെ പിന്തുണയ്ക്കുന്ന പേശികളുടെ മൊത്തത്തിലുള്ള ആരോഗ്യവും ശക്തിയും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘനേരം ഇരിക്കുന്നത് രക്തയോട്ടത്തെ സാരമായി ബാധിക്കുമെന്ന് ഡോ.നാഗരാജ് അഭിപ്രായപ്പെട്ടു. ഇത് കാലുകളിൽ രക്തം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഡീപ് വെയിൻ ത്രോംബോസിസിന്റെ (ഡിവിടി) സാധ്യത വർദ്ധിപ്പിക്കുകയും വെരിക്കോസ് വെയിനിന് കാരണമാവുകയും ചെയ്യും. ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദയ സംബന്ധമായ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us