/indian-express-malayalam/media/media_files/nDyozZhQF6mW99DIz5pT.jpg)
Credit: Pexels
ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കിയ ഭക്ഷണം ചിലർക്ക് അസ്വാഭാവികമായി തോന്നിയേക്കാം. എന്നാൽ ഈ ഭക്ഷണങ്ങൾ മനസിനും ശരീരത്തിനും നെഗറ്റീവ് ഫലങ്ങൾ നൽകുന്നുവെന്ന് വിശ്വസിച്ച് നൂറ്റാണ്ടുകളായി പല ഇന്ത്യക്കാരും ഇവ ഇല്ലാത്ത ഡയറ്റ് പിന്തുടരുന്നുണ്ട്. ഈ രീതിയിലുള്ള ഡയറ്റിന് നിരവധി ഗുണങ്ങൾ ഉണ്ടെന്ന് പറയുകയാണ് ഡയറ്റീഷ്യൻ കനിക മൽഹോത്ര.
ഉള്ളിയിലും വെളുത്തുള്ളിയിലും ഫ്രക്റ്റാൻ, ഡൈസൾഫൈഡ് എന്നീ സൾഫർ അടങ്ങിയ രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ അന്നനാളത്തിന്റെ ആവരണത്തെ പ്രകോപിപ്പിക്കും, പ്രത്യേകിച്ച് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് ഉണ്ടാകാൻ സാധ്യതയുള്ളവരിൽ. അതിനാൽ ഇവ ഡയറ്റിൽനിന്നും നീക്കം ചെയ്യുന്നത് നെഞ്ചെരിച്ചിൽ പോലുള്ള അവസ്ഥകൾ ലഘൂകരിക്കുമെന്ന് അവർ പറഞ്ഞു.
ചില ആളുകൾക്ക് പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വയറുവേദന, ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. അവയിലെ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും സാന്നിധ്യമാണ് പലപ്പോഴും അതിന് ഉത്തരവാദിയാകുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ചില ആളുകൾ ഉള്ളി, വെളുത്തുള്ളി എന്നിവയോട് ഹൈപ്പർസെൻസിറ്റീവ് ആയിരിക്കാം. ഇവ കഴിച്ചതിനുശേഷം ഓക്കാനം, വയറിളക്കം അല്ലെങ്കിൽ വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. അവ ഒഴിവാക്കുന്നത് ഇത്തരം അവസ്ഥകൾക്ക് ആശ്വാസം നൽകും. എന്നാൽ, ഭക്ഷണത്തിൽനിന്നും ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.
ദഹനാരോഗ്യത്തെ എങ്ങനെ ബാധിക്കും
ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക്സ് ഉണ്ട്. ഇത് കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു. എന്നിരുന്നാലും, ചില ആളുകളിൽ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കാറുണ്ടെന്ന് മൽഹോത്ര വ്യക്തമാക്കി. ഉള്ളിയും വെളുത്തുള്ളിയും പ്രീബയോട്ടിക്കുകളാണ്, അതായത് വയറിനകത്തെ ഗുണകരമായ ബാക്ടീരിയകളെ അവ പിന്തുണയ്ക്കുന്നു. "ഈ ബാക്ടീരിയകൾ ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്."
ചില ആളുകൾക്ക് ഉള്ളി, വെളുത്തുള്ളി കഴിക്കുമ്പോൾ ഓക്കാനം, വയറിളക്കം അല്ലെങ്കിൽ വയറുവേദന എന്നിവ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നു. അവ ഒഴിവാക്കുന്നത് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് മൽഹോത്ര നിർദേശിച്ചു.
പോഷക പ്രശ്‌നങ്ങൾ
ഉള്ളിയിലും വെളുത്തുള്ളിയിലും ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും അല്ലിസിനും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റാണ്. ഭക്ഷണത്തിൽ നിന്ന് അവ ഒഴിവാക്കുന്നത് ഗുണം ചെയ്യുന്ന സംയുക്തങ്ങളുടെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും.
അവസാനമായി, ഉള്ളിയും വെളുത്തുള്ളിയും പ്രത്യേകിച്ച് ആരോഗ്യമുള്ള ആളുകളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നത് തെളിയിക്കുന്ന ഗവേഷണങ്ങൾ പരിമിതമാണ്. ഇവ തെളിയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.